പി.എസ്.സി യൂസർ ഐഡി മറന്നു പോയാൽ മൊബൈലിൽ KL USR എന്ന് ടൈപ്പ് ചെയ്‌ത് 166 / 51969 / 9223166166 എന്നീ നമ്പറുകളിലൊന്നിലേക്ക് SMS അയക്കുക. നിങ്ങളുടെ യൂസർ ഐഡി തിരിച്ച് SMS ആയി ലഭിക്കുന്നതാണ്.

ഒറ്റത്തവണ രജിസ്ട്രേഷനിൽ നൽ‌കിയ മൊബൈൽ നമ്പറിൽ നിന്ന് SMS അയച്ചാൽ മാത്രമേ ഇങ്ങനെ യൂസർ ഐഡി ലഭിക്കുകയുള്ളൂ.

പാസ്സ്‌വേഡ് മറന്നു പോയാൽ KL USR RST USERID DATE_OF_BIRTH എന്ന് രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്ന് മേൽ‌പ്പറഞ്ഞ നമ്പറുകളിലൊന്നിലേക്ക് SMS അയക്കുക.

ഉദാഹരണത്തിന് യൂസർ ഐഡി aniltvm യും , ജനനതീയതി 21-01-1983 ഉം ആണെങ്കിൽ പാസ്സ്‌വേഡ് ലഭിക്കാൻ അയക്കേണ്ട SMS FORMAT - KL USR RST aniltvm 21011983 ഇങ്ങനെ ആയിരിക്കും.

പി.എസ്.സി.യുടെ വെബ്സൈറ്റിൽ വൺ‌ടൈം രജിസ്ട്രേഷൻ ലിങ്കിൽ Forgot Password? എന്ന ഓപ്‌ഷനിൽ യൂസർ ഐഡിയും ജനനതീയതിയും രജിസ്ട്രേഷൻ വേളയിൽ നൽ‌കിയ ഐ.ഡി. പ്രൂഫ് നമ്പറും നൽ‌കി പാസ്സ്‌വേഡ് Reset ചെയ്യാവുന്നതുമാണ്.

ഈ രണ്ട് രീതിയിലും പാസ്സ്‌വേഡ് Reset ചെയ്യുമ്പോൾ aniltv21011983 ഇത്തരത്തിലായിരിക്കും പുതിയ പാസ്സ്‌വേഡ് ലഭിക്കുക.

യൂസർ ഐ.ഡിയും പുതുതായി ലഭിച്ച പാസ്സ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ കയറി Change Password ഓപ്ഷനിൽ നിങ്ങൾക്ക് പുതിയ പാസ്സ്‌വേഡ് Creat ചെയ്യാവുന്നതാണ്.

മുൻപ് വൺ‌ടൈം രജിസ്ട്രേഷൻ വേളയിൽ നൽ‌കുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവയിലേക്ക് SMS ആയും ഇ-മെയിൽ ആയും യൂസർ ഐ.ഡി.യും പാസ്സ്‌വേഡും ലഭിച്ചിട്ടുണ്ടാകും.


Keywords: psc one time registration user id and password lost, kerala psc