മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള നീറ്റ് പി.ജി. പ്രവേശന പരീക്ഷ നാലു മാസത്തേക്ക് മാറ്റി വെച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാനസർക്കാരുകൾക്ക് ഇവരുടെ സേവനം കോവിഡ് ഡ്യൂട്ടിക്കായി ഉപയോഗപ്പെടുത്താം.

പുതുക്കിയ പരീക്ഷാതീയതി പരീക്ഷയ്ക്ക് ഒരു മാസം മുൻപ് അറിയിക്കും. ഇത് രണ്ടാം തവണയാണ് നീറ്റ് പി.ജി. പരീക്ഷ മാറ്റി വെയ്‌ക്കുന്നത്.


Keywords: neet pg entrance 2021 postponed