ഡൽഹി നാഷണൽ വാട്ടർ ഡെവലപ്മെന്‍റ്‌ ഏജന്‍സിയിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ. പരസ്യവിജ്ഞാപന നമ്പർ: 07/2021. ഓൺലൈനായി അപേക്ഷിക്കാം.

തസ്‌തികകൾ

1. ജൂനിയർ എൻ‌ജിനീയർ (സിവിൽ)

ഒഴിവുകൾ: 16

യോഗ്യത: സിവിൽ എൻ‌ജിനീയറിങ്‌ ഡിപ്ലോമ. ബിരു ദം / തത്തുല്യം അഭിലഷണീയ യോഗ്യതയാണ്.

പ്രായപരിധി:  18 - 27 വയസ്സ്‌

 

2. ഹിന്ദി ട്രാൻ‌സ്‌ലേറ്റർ

ഒഴിവുകൾ: 1

യോഗ്യത: ഹിന്ദിയിൽ ബിരുദാനന്തരബിരുദം. ബിരുദ തലത്തിൽ ഇംഗ്ലീഷ്‌ ഒരു വിഷയമായി പഠിച്ചിരിക്കണം.  അല്ലെങ്കിൽ ഇംഗ്ലീഷ്‌ ബിരുദാനന്തരബിരുദം. ഇവർ ഹിന്ദി ഒരു വിഷയമായി ബിരുദതലത്തിൽ പഠിച്ചിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം. ഹിന്ദി

യും ഇംഗ്ലീഷും ബിരുദതലത്തിൽ പഠിച്ചിരിക്കണം.

ഹിന്ദി-ഇംഗ്ലീഷ്‌ ട്രാൻ‌സ്‌ലേഷൻ ഡിപ്ലോമ / സർട്ടിഫിക്കറ്റ്‌. രണ്ടുവർഷത്തെ പ്രവർത്തിപരിചയം.

പ്രായപരിധി: 21 - 30 വയസ്സ്‌

 

3. ജൂനിയർ അക്കൌണ്ട്സ്‌ ഓഫീസർ

ഒഴിവുകൾ: 5

യോഗ്യത: കൊമേഴ്‌സ്‌ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തി

പരിചയവും. സി.എ. / ഐ.സി.ഡബ്ല്യു. എ. / കമ്പനി സെക്രട്ടറി യോഗ്യതയുള്ളവർക്ക്‌ മുൻണന:

പ്രായപരിധി: 21-30 വയസ്സ്‌.

 

4. അപ്പർ ഡിവിഷൻ ക്ലാർക്ക്‌

ഒഴിവുകൾ: 12

യോഗ്യത: ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയ യൊഗ്യതയാണ്.

പ്രായപരിധി: 18 - 27 വയസ്സ്‌.

 

 

5. സ്റ്റെനോഗ്രാഫർ ഗ്രേഡ്‌ II

ഒഴിവുകൾ: 5

യോഗ്യത: പ്ലസ്‌ടു പാസായിരിക്കണം. ഷോർട്ഹാൻഡ് അറിവുണ്ടായിരിക്കണം.

പ്രായപരിധി : 18-27 വയസ്സ്‌.

 

4. ലോവർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകൾ: 23

യോഗ്യത: പ്ലസ്‌ടു പാസായിരിക്കണം. ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ 35 വാക്ക്‌ വേഗവും ഹിന്ദിയിൽ മിനിറ്റിൽ 80 വാക്ക്‌ വേഗവും ഉണ്ടായിരിക്കണം

പ്രായപരിധി: 18-27 വയസ്സ്‌,

 

തിരഞ്ഞെടുപ്പ്‌: ജൂനിയർ എൻ‌ജിനീയർ, ഹിന്ദി ട്രാൻ‌‌സ്‌ലേറ്റർ,

ജൂനിയർ അക്കൌണ്ട്സ്‌ ഓഫീസർ, യു.ഡി.ക്ലർക്ക് തസ്‌തികകളിലേക്ക് കംപ്യൂട്ടർ ബേസ്‌ഡ് ഓൺലൈൻ

ടെസ്ററിലൂടെയാണ്‌ തിരഞ്ഞെടുപ്പ്‌ നടത്തുക.

സ്റ്റെനോഗ്രാഫർ, എൽ.ഡി.സി. തസ്‌തികകളിലേക്ക് കംപ്യൂട്ടർ ബേസ്‌ഡ്‌ ഓൺലൈൻ ടെസ്റ്റും സ്‌കിൽ ടെസ്റ്റും (ഷോർട്ഹാന്‍ഡ്‌ / ടൈപ്പിംഗ്) ഉണ്ടായിരിക്കും.

 

അപേക്ഷാഫീസ്‌:  840 രൂപ. എസ്‌.സി. / എസ്‌.ടി./ വനിതകൾ/ ഇ.ഡബ്ല്യു.എസ്‌./ ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായി ഫീസടയ്‌ക്കാവുന്നതാണ്..

വിശദാശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്:  www.nwda.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 25-05-2021


Keywords: national water development agency recruitment