ന്യുഡല്‍ഹി   നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ 2021-22 അധ്യയന വര്‍ഷത്തിലെ ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് ), എൽ.എൽ.എം., പിഎച്ച്.ഡി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


ബി.എ.എൽ.എൽ.ബി  (ഓണേഴ്സ്):

120 സീറ്റ്

യോഗ്യത: 45 ശതമാനം മാര്‍ക്കോടെ പ്ലസ്‌ ടു അല്ലെങ്കിൽ തുല്യമായ പരീക്ഷ ജയിച്ചവര്‍ക്ക്‌ 5 വര്‍ഷത്തെ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്.

എസ്.സി./എസ്.ടി ഭിന്നശേഷി വിഭാഗത്തിൽ പെട്ടവര്‍ക്ക്  40 ശതമാനം മാര്‍ക്ക്‌ മതി.

 

എൽ.എൽ.എം.:

80 സീറ്റ്

യോഗ്യത: 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം.

പട്ടികജാതി/വർഗ്ഗ/ഭിന്നശേഷിവിഭാഗങ്ങൾക്ക് 45 ശതമാനം മാര്‍ക്ക്‌ മതി

എൽ.എൽ.ബി അല്ലെങ്കിൽ തുല്ല്യമായ നിയമബിരുദം  ഉള്ളവര്‍ക്ക് ഒരു വര്‍ഷം ദൈർഘ്യം ഉള്ള പ്രോഗ്രാമിന് അപേക്ഷിക്കാം.

യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും 2 പ്രോഗ്രാമുകളിലേക്കും ആപേക്ഷിക്കാവുന്നതാണ്.

 

പി.ച്ച്.ഡി.:

15 സീറ്റ് 

യോഗ്യത: 55 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് പേക്ഷിക്കാവുന്നതാണ്‌.

പട്ടികജാതി/വര്‍ഗ്ഗ/ഭിന്നശേഷി വിഭാഗക്കാര്‍ക്ക്  50 ശതമാനം മാര്‍ക്ക് മതി.

എൽ.എൽ.എം ബിരുദം ഉള്ളവര്‍ക്ക് പി.ച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അര്‍ഹതയുണ്ട്.

 

തിരഞ്ഞെടുപ്പ്: ജൂണ്‍ 20-ന് നടത്തുന്ന ഓൾ ഇന്ത്യ ലോ എന്ട്രന്‍സ് ടെസ്റ്റ്‌  അടിസ്ഥാനമാക്കിയായിരിക്കും എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം.


പരീക്ഷ കേന്ദ്രം: കൊച്ചി

ബി.എ. എൽ.എൽ.ബി പ്രവേശന പരീക്ഷയ്ക്ക്;

150 മള്‍ട്ടിപ്പിള്‍ചോയ്‌സ്  ചോദ്യങ്ങൾ

ഇംഗ്ലീഷ് ജനറൽ നോളജ് (കറന്റ്‌ അഫെയേഴ്സ്, ജനറൽ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്‌, സിവിക്സ്), ലോജിക്കൽ റീസണിങ്ങ്, ലീഗൽ ആപ്റ്റിറ്റ്യൂഡ്.

(എല്ലാത്തിൽ നിന്നും 35 വീതം  ചോദ്യങ്ങൾ ആണ് ഉണ്ടാവുക)

ബേസിക്  മാത്തമാറ്റിക്സ് (10 ചോദ്യങ്ങൾ) എന്നിവയിൽ നിന്ന് ഉണ്ടാവും

രി ഉത്തരത്തിന് 1 മാര്‍ക്ക്‌ ലഭിക്കും. തെറ്റിയാൽ കാൽ മാര്‍ക്ക് നഷ്‌ടമാകും.

പി.ജി., പി.എച്ച്. ഡി പ്രവേശന പരീക്ഷയുടെ ഘടന nludelhi.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. വിശദാംശങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും ഇതേ വെബ്സൈറ്റ് തന്നെ സന്ദർശിക്കുക.

അവസാന തീയതി: 20-05-2021


Keywords: national law university admission 2021