ആലപ്പുഴയിലെ ഐ.സി.എം.ആർ.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ 10 ഒഴിവുകൾ. പരസ്യ വിജ്ഞാപന നമ്പർ:
01/2021/NIV/KU. ഷോർട് ടേം റിസർച്ച് പ്രൊജക്ടിലേക്കായാണ് അവസരമുള്ളത്. ഇ-മെയിൽ വഴിയാണ്
അപേക്ഷ സമർപ്പിക്കേണ്ടത്.
തസ്‌തികകൾ
1. സയന്റിസ്റ്റ് ബി (മെഡിക്കൽ)
ഒഴിവുകൾ: 1
യോഗ്യത: എം.ബി.ബി.എസ്. ബിരുദം.
കമ്മ്യൂണിറ്റി മെഡിസിൻ/ മക്രോബയോളജി എം.ഡി./ റിസർച്ച്
പ്രായപരിധി:
35 വയസ്സ്
2. സയന്റിസ്റ്റ് – ബി (നോൺ മെഡിക്കൽ)
ഒഴിവുകൾ: 1
യോഗ്യത: മൈക്രോ ബയോളജി/
ബയോ ടെക്നോളജി/ സുവോളജി/ വൈറോളജി ബിരുദാനന്തരബിരുദം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം
വേണം.
പ്രായപരിധി:
35 വയസ്സ്
3. സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്)
ഒഴിവുകൾ: 2
യോഗ്യത: ബിരുദവും മൂന്ന്
വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ അന്ത്രപ്പോളജി/സോഷ്യൽ വർക്ക് / സോഷ്യോളജി ബിരുദാനന്തരബിരുദം.
പ്രായപരിധി:
30 വയസ്സ്
4. റിസർച്ച് അസിസ്റ്റന്റ്
ഒഴിവുകൾ: 1
യോഗ്യത: മൈക്രോബയോളജി
/ ബയോടെക്നോളജി/ മെഡിക്കൽ ലബോറട്ടറി ബിരുദം / മൂന്ന് വർഷത്തെ പ്രവൃത്തി
പരിചയം.
പ്രായപരിധി:
30 വയസ്സ്
5. ലാബ് ടെക്നീഷ്യൻ - III
ഒഴിവുകൾ: 2
യോഗ്യത: പ്ലസ്‌ടൂ സയൻസ് വിജയിച്ചിരിക്കണം. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ
രണ്ടു വർഷത്തെ / ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. ചുരുങ്ങിയത് ഒരു വർഷത്തെ
പ്രവൃത്തി പരിചയം.
പ്രായപരിധി:
30 വയസ്സ്
6. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവുകൾ: 1
യോഗ്യത: പ്ലസ്‌ടൂ സയൻസ്
വിജയിച്ചിരിക്കണം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി:
28 വയസ്സ്
7. പ്രോജെക്ട് ടെക്നീഷ്യൻ II
ഒഴിവുകൾ: 2
യോഗ്യത: ഹൈസ്‌കൂൾ അല്ലെങ്കിൽ
തത്തുല്യം. 5 വർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായപരിധി:
28 വയസ്സ്
അപേക്ഷ: വിശദമായ വിജ്ഞാപനത്തിനും
അപേക്ഷാ ഫോമിനുമായി സന്ദർശിക്കുക: Notification
ഔദ്യോഗിക വെബ്സൈറ്റ്:
www.niv.co.in
അപേക്ഷാ ഫോം പൂരിപ്പിച്ച്
nivkeralaoffice@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 14-05-2021
Keywords: national institute of virology kerala recruitment, icmr
0 Comments