കേരള സ്റ്റേറ്റ് എക്സ് സർവീസ്മെൻ ഡെവലപ്മെന്റ് ആൻഡ് റിഹാബിലിറ്റേഷൻ കോർപ്പറേഷൻ, കെ.എസ്.ആർ.ടി.സി യൂടെ വിവിധ യൂണിറ്റുകളിലെ സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. വിമുക്തഭടന്മാർക്കാണ് അവസരം. ഇ-മെയിൽ / തപാൽ മുഖാന്തിരം അപേക്ഷ സമർപ്പിക്കാം.
ഒഴിവുള്ള കെ.എസ്.ആർ.ടി.സി. ഡിപ്പോകൾ:
1. ചേർത്തല
2. എടപ്പാൾ
3. ചടയമംഗലം
4. ചാത്തന്നൂർ
5. എറണാകുളം
6. ചിറ്റൂർ
7. വടകര
8. തൊട്ടിൽപ്പാലം
9. ഈഞ്ചയ്ക്കൽ
10. പാറശ്ശാല
11. ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം
താത്പര്യമുള്ള വിമുക്തഭടന്മാർ അവരുടെ സമ്മതപത്രം kexconjobs.project@gmail.com എന്ന ഇ-മെയിലിലൂടെയോ കെക്സ്കോണിന്റെ വിലാസത്തിൽ തപാലിലൂടെയോ അറിയിക്കുക. ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരുടെ മൊബൈൽ നമ്പറും ഏത് KSRTC യൂണിറ്റിലേയ്ക്കാണെന്നും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
വിശദവിവരങ്ങൾക്കായി www.kexcon.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Keywords: kexcon recruitment, ksrtc recruitment, ksrtc security guard
2 Comments
Plzz give applying format
ReplyDeletehttp://www.kexcon.in/images/job_openings_170421.jpeg
Delete