E.W.S (Economically Weaker Section) സംവരണം അവകാശപ്പെട്ട് അപേക്ഷ അയയ്‌ക്കുന്നവർ, അപേക്ഷാ സമർപ്പണ വേളയിൽ തന്നെ E.W.S സർട്ടിഫിക്കറ്റ് വാങ്ങി വെച്ചിരിക്കണമെന്ന് നിർബന്ധമില്ല. പി.എസ്.സി ആവശ്യപ്പെടുന്ന സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. സാമ്പത്തിക സംവരണത്തിന് സർട്ടിഫിക്കറ്റ് പ്രകാരം അർഹതയുള്ളപക്ഷം ബന്ധപ്പെട്ട തസ്‌തികയ്ക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ സർട്ടിഫിക്കറ്റിന് സാധുതയുണ്ടായിരിക്കുകയും ചെയ്യും. സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ നിയമസാധുത ഉള്ളൂ എന്നുണ്ടെങ്കിലും പ്രസ്‌തുത തിരഞ്ഞെടുപ്പിന് അത് ബാധകമല്ല.
Keywords: Kerala PSC economically weaker section reservation certificate, Kerala PSC
0 Comments