തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള സൈനിക് സ്‌കൂളിൽ അധ്യാപക, അനധ്യാപക തസ്‌തികകളിൽ ഒഴിവുകൾ.

തസ്‌തികകൾ

1. പി.ജി.ടി. കെമിസ്ട്രി

ഒഴിവുകൾ: 1

യോഗ്യത: കെമിസ്ട്രി എം.എസ്.സി / തത്തുല്യം. ബി.എഡ്. യോഗ്യതയുണ്ടായിരിക്കണം. ഇംഗ്ലീഷ് മീഡിയം ടീച്ചിംഗിലെ പ്രൊഫിഷ്യൻസി.

പ്രായപരിധി:  21 – 40 വയസ്സ്

 

2. ടി.ജി.ടി. കം‌പ്യൂട്ടർ സയൻസ്

ഒഴിവുകൾ: 1

യോഗ്യത: കം‌പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബിരുദം / ബി.സി.എ. അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച ഏതെങ്കിലും ബിരുദവും കം‌പ്യൂട്ടർ എൻ‌ജിനീയറിംഗ്/ ഐ.ടി/ കം‌പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ. ബി.എഡ്. യോഗ്യതയുണ്ടായിരിക്കണം. ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

പ്രായപരിധി: 21 – 35 വയസ്സ്

 

3. പി.ജി.ടി. ഫിസിക്സ്

ഒഴിവുകൾ: 1

യോഗ്യത: എം.എസ്.സി ഫിസിക്സ്. അല്ലെങ്കിൽ തത്തുല്യം. ബി.എഡും ഇംഗ്ലീഷ് മീഡിയം ടീച്ചിംഗിൽ പരിജ്ഞാനവും വേണം.

പ്രായപരിധി: 21 – 40 വയസ്സ്

 

4. ടി.ജി.ടി. ഇംഗ്ലീഷ്

ഒഴിവുകൾ: 1

യോഗ്യത: ഇംഗ്ലീഷിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. ബി.എഡ്ഡും. സി.ടെറ്റും വേണം. ഇംഗ്ലീഷ് ടീച്ചിംഗിൽ പരിജ്ഞാനം.

പ്രായപരിധി: 21 – 35 വയസ്സ്

 

5. ആർട്ട് മാസ്റ്റർ

ഒഴിവുകൾ: 1

യോഗ്യത: ഡ്രോയിംഗ് പെയിന്റിംഗ് / സ്കൾപ്ചർ / ഗ്രാഫിക് ആർട്‌സ് അഞ്ച് വർഷത്തെ ഡിപ്ലോമ / ബിരുദം

പ്രായപരിധി: 21 – 35

 

6. കൌൺസിലർ

ഒഴിവുകൾ: 1

യോഗ്യത: സൌക്കോളജി/ ക്ലിനിക്കൽ സൌക്കോളജി / സോഷ്യൽ വർക്ക് / ചൈൽഡ് ഡെവലപ്‌മെൻ ബിരുദാനന്തരബിരുദം.  ഒരു വർഷത്തെ പ്രവൃത്തി പരിചയം

പ്രായപരിധി: 26 – 45 വയസ്സ്

 

7. ലേഡി പി.ടി.ഐ. കം മേട്രൺ

ഒഴിവുകൾ: 1

യോഗ്യത: ഫിസിക്കൽ എജുക്കേഷൻ ബിരുദം. ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം.

പ്രായപരിധി: 21 – 35 വയസ്സ്

 

8. മേട്രൺ / വാർഡൻ

ഒഴിവുകൾ: 4

യോഗ്യത: പത്താം ക്ലാസ് / തത്തുല്യം

പ്രായപരിധി: 21 – 50 വയസ്സ്

 

9. ജി.ഇ ലേഡീസ്

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ് / തത്തുല്യം

പ്രായപരിധി: 21 – 50 വയസ്സ്

 

അർഹവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

അപേക്ഷകർ വെബ്സൈറ്റിലുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കുകയും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്‌ത് പൂരിപ്പിച്ച് അയക്കുകയും വേണം.

വിജ്ഞാപനം കാണാൻ സന്ദർശിക്കുക: Notice

വിശദാംശങ്ങളും അപേക്ഷാ ഫോമും www.sainikschooltvm.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

 

ലേഡി പി.ടി.ഐ. , പി.ജി.ടി. ഫിസിക്സ് തസ്‌തികകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 10-06-2021

ബാക്കിയുള്ള പോസ്റ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.


Keywords: kazhakkoottam sainik school recruitment