പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ് ഷിപ്പ്‌യാഡ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 137 ഒഴിവുകൾ

 

തസ്‌തികകൾ

1. ജനറൽ ഫിറ്റർ

ഒഴിവുകൾ: 8

യോഗ്യത:  ഫിറ്റർ/ഫിറ്റ൪ ജനറൽ ഐ.ടി.ഐ. ആൻഡ്

എൻ.സി.ടി.വി.ടി / ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്‌. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ്‌യാഡുകളിലെ അപ്രൻറിസ്‌ പരിശീലനം / പ്രവൃത്തിപരിചയം അഭിലഷണിയ യോഗ്യതയാണ്.

 

2. ഇലക്ടിക്കൽ മെക്കാനിക്‌.

ഒഴിവുകൾ: 1

യോഗ്യത:  പത്താം ക്ലാസും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐയും. രണ്ടു

വര്‍ഷത്തെ പ്രവൃത്തി പരിചയം. ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ടെയിനിങ്‌ സര്‍ട്ടീഫിക്കറ്റും വയർമാൻ ലൈസൻസും അഭിലഷണിയ യോഗ്യതയാണ്.

 

3. കൊമേഴ്‌സ്യൽ അസിസ്റ്റൻറ്‌ (മുംബൈ ഓഫീസ്‌).

ഒഴിവുകൾ: 1

യോഗ്യത:  ഏതെങ്കിലും വിഷയത്തിൽ ബിരുദം. കപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ സർഫിക്കറ്റ്‌ കോഴ്‌സ് ഒരു വർഷത്തെ പ്രവൃത്തി പരിചയം.

 

4. ടെക്‌നിക്കൽ അസിസ്റ്റന്റ് ( ക്വാളിറ്റി അഷ്വറൻസ്)

ഒഴിവുകൾ: 3

യോഗ്യത:  രണ്ടുവർഷത്തെ ഷിപ്പ്‌ ബിൽഡിങ്‌ / മെക്കാനിക്കൽ എൻജിനിയറിങ്‌ ഡിപ്ലോമ. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം

 

5. അൺസ്‌കിൽഡ്‌

ഒഴിവുകൾ: 25

യോഗ്യത:  പത്താം ക്ലാസ്സും  ഒരുവർഷത്തെ പ്രവൃത്തി പരിചയവും. ഐ.ടി.ഐക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.

 

6. എഫ്. ആർ.പി. ലാമിനേറ്റർ

ഒഴിവുകൾ: 5

യോഗ്യത:  രണ്ട് വർഷത്തെ ഷിപ്പ് ബിൽഡിംഗ് / മെക്കാനിക്കൽ  എൻജിനീയറിങ് ഡിപ്ലോമ. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. ഷിപ്പ് യാഡുകളിലുള്ള പ്രവൃത്തി പരിചയം.  

 

7. ഇ.ഒ.ടി. ക്രെയിൻ ഓപ്പറേറ്റർ

ഒഴിവുകൾ: 10

യോഗ്യത: പത്താം ക്ലാസ്സും ഐ.ടി. ഐ.സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം.

 

8. വെൽഡർ

ഒഴിവുകൾ: 26

യോഗ്യത: വെൽ‌ഡർ ട്രേഡിൽ ഐ.ടി.ഐ. ആൻഡ് എൻ.സി.ടി.വി.ടി / ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. ഷിപ്പ് യാർഡുകളിൽ അപ്രന്റിസ് പരിശീലനം നേടിയിരിക്കണം. അല്ലെങ്കിൽ പ്രവൃത്തി പരിചയം അഭിലഷണീയം

 

9. സ്ട്രക്ചറൽ ഫിറ്റർ

ഒഴിവുകൾ: 42

യോഗ്യത: സ്‌ട്രക്ചറൽ ഫിറ്റർ / ഫിറ്റർ/ ഫിറ്റർ ജനറൽ / ഷീറ്റ് മെറ്റർ വർക്കർ ട്രേഡിൽ ഐ.ടി.ഐ. ആൻഡ് എൻ.സി.ടി.വി.ടി സർട്ടിഫിക്കറ്റ്. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. ഷിപ്പ് യാർഡിലെ പ്രവൃത്തി പരിചയം അല്ലെങ്കിൽ അപ്രന്റിസ് പരിശീലനം അഭിലഷണീയമാണ്.

 

10. നഴ്‌സ്

ഒഴിവുകൾ: 3

യോഗ്യത: ബി.എസ്‌സി. നഴ്‌സിങ് /  രണ്ടുവര്‍ഷത്തെ നഴ്‌സിങ് ആൻഡ്

ആൽഡ്‌ മിഡ് വൈഫറി ഡിപ്ലോമ. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.  

പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

 

11.  ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്‌സ്യൽ). മുംബൈ ഓഫീസ്‌.

ഒഴിവുകൾ: 2

യോഗ്യത: മെക്കാനിക്കൽ ഇലക്‌ട്രിക്കൽ ഷിപ്പ് ബിൽഡിങ്‌ പ്രൊഡക്ഷൻ എൻജിനിയറിങ്‌ ഡിപ്ലോമ . രണ്ടുവർത്തെ പ്രവൃത്തി പരിചയം. മെറ്റീരിയൽ / ലോജിസ്റ്റിക്സ് /  പർച്ചേസ് / സപ്ലേ ചെയിൻ മാനേജ്മെൻറ്‌ സര്‍ട്ടിഫിക്കേഷൻ  യോഗ്യതയുള്ളവർക്ക് മുൻ‌ഗണന ഉണ്ടായിരിക്കും.

 

11. ടെക്നിക്കൽ അസിസ്റ്റൻറ്‌ (സ്റ്റോർസ്)

ഒഴിവുകൾ: 8

യോഗ്യത: രണ്ടു വർഷത്തെ മെക്കാനിക്കൽ / ഇലക്ട്രിക്കൽ/ ഷിപ്പ് ബിൽഡിങ്‌ പ്രൊഡക്ഷൻ /ഫാബ്രിക്കേഷൻ എൻജിനിയറിങ് ഡിപ്ലോമ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. മെറ്റരിയൽ /

ലോജിസ്റ്റിക്‌സ്‌ / പർച്ചേസ് /  സപ്ലൈ ചെയിൻ മാനേജ്മെൻറ്‌ സർട്ടിഫിക്കേഷൻ യോഗ്യതയുള്ളവർക്ക് മുൻ‌ഗണന ഉണ്ടായിരിക്കും

 

12. ട്രെയിനി ഖലാസി

ഒഴിവുകൾ: 8

യോഗ്യത:  പത്താം ക്ലാസ്സും ഫിറ്റർ/  ഫിറ്റർ ജനറൽ ട്രേഡിൽ  ഐ.ടി.ഐയും. ഷിപ്പ്‌യാഡിൽ അപ്രന്റിസ് പരിശീലനമുള്ളവർക്ക് മുൻ‌ഗണന

 

പ്രായപരിധി: 33 വയസ്സ്‌

എസ്‌.സി / എസ്‌. ടി. വിഭാഗത്തിന്‌ 38 വയസ്സാണ് ഉയർന്ന പ്രായപരിധി.  ഒ.ബി.സി. വിഭാഗത്തിന്‌ 36 വയസ്സ്‌.

 

അപേക്ഷാഫീസ്‌: 200 രൂപ. Goa Shipyard Limited എന്ന പേരിൽ വാസ്കോ-ഡ-ഗാമയിൽ മാറാൻ കഴിയുന്ന ഡിമാൻഡ്‌ ഡ്രാഫ്റ്റായി ഫീസടയ്‌ക്കാം.

എസ്‌.സി / എസ്‌.ടി/ ഭിന്നശേഷി/ വിമുക്തഭടർ എന്നീ വിഭാഗക്കാർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിച്ചതിനു ശേഷം. ഡിമാൻഡ്‌ ഡ്രാഫ്റ്റിന്റെ ഒറിജിനൽ പകർപ്പിന് പിന്നിൽ ആപ്ലിക്കേഷൻ / ജോബ്‌ രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ, അപേക്ഷിച്ച തസ്‌തികയുടെ നമ്പർ എന്നിവ രേഖപ്പെടുത്തി GM (HR&A), HR Department, Dr.B.R. Ambedkar Bhavan, Goa Shipyard Limited, Vasco-Da-Gama, Goa- 403802 എന്ന വിലാസത്തിലേക്ക് തപാൽ അയക്കണം.

അപേക്ഷ: വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.goashipyard.in

അപേക്ഷാ സമർപ്പണവേളയിൽ നിർദ്ദിഷ്‌ട അളവിലുള്ള ഫോട്ടോ, ഒപ്പ് പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ജാതി/ ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 04-06-2021

തപാലിൽ ലഭിക്കേണ്ട അവസാന തീയതി: 14-06-2021


Keywords: goa shipyard recruitment, goa jobs