ആര്‍മി വെല്‍ഫയർ എജുക്കേഷൻ
സൊസൈറ്റിക്ക് കീഴിലുള്ള ഗുവാഹാട്ടി ആര്‍മി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് (എ.ഐ.എൻ.) ജലന്ധര്‍ കോളേജ് ഓഫ് നഴ്‌സിംഗ് (എ.സി.ൻ.) എന്നീ സ്ഥാപനങ്ങളിൽ ബി.എസ്.സി നഴ്‌സിംഗ് പ്രവേശനത്തിന് ഇപ്പോൾ
അപേക്ഷിക്കാം.
എ.ഐ.എൻ
സീറ്റൊഴിവ്:
50
യോഗ്യത:
ആദ്യശ്രമത്തിൽ പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ച പെണ്‍കുട്ടികള്‍ക്ക് ആപേക്ഷിക്കാം.
ഫിസിക്സ്,
കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നി
വിഷയങ്ങളിൽ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അകെ ഒഴിവിൽ 90 ശതമാനവും വിമുക്തഭടന്മാരുടെ പെൺമക്കൾക്കായി സംവരണം ചെയ്‌തിരിക്കുന്നു.
ബാക്കിയുള്ള 10
ശതമാനം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ
നിന്നുള്ളവർക്കായി സംവരണം
ചെയ്‌തിരിക്കുന്നു.
എ.സി.എൻ:
സീറ്റൊഴിവ്: 60
യോഗ്യത: പ്ലസ്‌ടു
തലത്തിൽ ഫിസിക്സ്,
കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
എല്ലാ സീറ്റും വിമുക്ത
ഭടന്മാരുടെ പെണ്മക്കൾക്കായി സംവരണം ചെയ്‌തിരിക്കുന്നു.
അപേക്ഷ ഫീസ്:1000 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാനുള്ള സൌകര്യം വെബ്സൈറ്റിലുണ്ട്.
തിരഞ്ഞെടുപ്പ്: ജൂണ്‍
27 ന് നടക്കുന്ന ഓണ്‍ലൈൻ പരീക്ഷയിലൂടെ ആണ് തിരഞ്ഞെടുപ്പ് നടക്കുക.
അപേക്ഷ:
വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും ainguwahati.org എന്ന
വെബ്‌സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി: 17-05-2021
100 രൂപ ലേറ്റ് ഫീസോടെ 31 വരെയും അപേക്ഷിക്കാവുന്നതാണ്.
Keywords: army welfare education society nursing admission. Indian army nurse
0 Comments