കേന്ദ്ര ആണവോർജ്ജമന്ത്രാലയത്തിനു കീഴിൽ തമിഴ്‌നാട്ടിലെ കൽ‌പ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം.

ആകെ ഒഴിവുകൾ: 337


തസ്‌തികകൾ

1. സയന്റിഫിക് ഓഫീസർ / ഇ

ഒഴിവുകൾ: 1

യോഗ്യത: മെറ്റലർജി ബി.ടെക് . അല്ലെങ്കിൽ ഫിസിക്സ്/ കെമിസ്ട്രി/മെറ്റീരിയൽ സയൻസ് എം.എസ്.സി. മെറ്റലർജിക്കൽ എൻ‌ജിനീയറിങ്/ മെറ്റീരിയൽ എൻ‌ജിനീയറിങ് പി.എച്ച്.ഡി. നാലുവർഷത്തെ പ്രവൃത്തി പരിചയം വേണം.

പ്രായപരിധി: 18 – 40 വയസ്സ്

 

2. ടെക്നിക്കൽ ഓഫീസർ- ഇ

ഒഴിവുകൾ: 1

യോഗ്യത: 60 ശതമാനം മാർക്കോടെ കെമിക്കൽ ബി.ഇ./ ബി. ടെക്

പ്രായപരിധി: 18 – 40 വയസ്സ്

 

3. സയന്റിഫിക് ഓഫീസർ ഡി  

ഒഴിവുകൾ: 3

യോഗ്യത: ഫിസിക്സ്/ ഇലക്ട്രോണിക്സ്/, ഫിസിക്സ്/ മെറ്റീരിയൽ സയൻസ്, ഫിസിക്സ് / മെറ്റലർജി എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ.  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. ബിരുദാനന്തരബിരുദം. പി.എച്ച്.ഡി. വേണം.

പ്രായപരിധി: 18 – 40 വയസ്സ്

 

4.  ടെക്നിക്കൽ ഓഫീസർ /സി

ഒഴിവുകൾ: 41

യോഗ്യത: വിവിധ വിഷയങ്ങളിലായാണ് ഒഴിവുകളുള്ളത്.

അറ്റ്മോസ്ഫിയറിക് സയൻസ്/ മെറ്റീരിയോളജി - 1: അറ്റ്മോസ്ഫിയറിക് സയൻസ് / മെറ്റീരിയോളജി എം.എസ്.സി./ എം.ടെക്

കെമിക്കൽ - 3

സിവിൽ -2

കം‌പ്യൂട്ടർ സയൻസ് – 1

ഇലക്ട്രിക്കൽ - 3

ഇലക്ട്രോണിക്സ് – 6

ഇൻസ്ട്രുമെന്റേഷൻ - 2

മെക്കാനിക്കൽ - 17

മെക്കട്രോണിക്സ് – 1

മെറ്റലർജി – 3

ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ഇ. / ബി.ടെക്

 

കെമിസ്ട്രി – 1

മാത്‌സും ഫിസിക്സും വിഷയമായി പഠിച്ച കെമിസ്ട്രി ബിരുദവും കെമിസ്ട്രി ബിരുദാനന്തരബിരുദവും വേണം.

ഫിസിക്സ് – 1

മാത്‌സും കെമിസ്ട്രിയും വിഷയമായി പഠിച്ച ഫിസിക്സ് ബിരുദവും ഫിസിക്സ് ബിരുദാനന്തരബിരുദവും.

പ്രായപരിധി:  18 – 35 വയസ്സ്

 

5. ടെക്നീഷ്യൻ / ബി (ക്രെയിൻ ഓപ്പറേറ്റർ)

ഒഴിവുകൾ: 1

യോഗ്യത: സയൻസും മാ‌ത്‌സും വിഷയമായി പത്താം ക്ലാസ്സും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എന്നിവ വിഷയമായി പതിച്ച പ്ലസ്‌ടുവും. ക്രെയിൻ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി: 18 – 25 വയസ്സ്

 

6. സ്റ്റെനോഗ്രാഫർ III

ഒഴിവുകൾ: 4

യോഗ്യത: പത്താം‌ക്ലാസ്സ് / തത്തുല്യം. ഷോർട്ട് ഹാൻഡ് ഇംഗ്ലീഷിൽ മിനിറ്റിൽ 80 വാക്കും ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

പ്രായപരിധി: 18 – 27 വയസ്സ്

 

7. അപ്പർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകൾ: 8

യോഗ്യത: ബിരുദം / തത്തുല്യം. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ മിനിറ്റിൽ 30 വാക്ക് വേഗം ഉണ്ടായിരിക്കണം. കം‌പ്യൂട്ടർ ഡേറ്റാ പ്രൊസസിംഗ് പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്.

പ്രായപരിധി: 18 – 27 വയസ്സ്

 

8. ഡ്രൈവർ

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്. ലൈറ്റ് / ഹെവി ഡ്രൈംവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. മോട്ടോർ മെക്കാനിസത്തിൽ അറിവ്.

പ്രായപരിധി: 18 – 27 വയസ്സ്

 

9. സെക്യൂരിറ്റി ഗാർഡ്

 ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ സേനയിൽ നിന്നുള്ള തത്തുല്യ സർട്ടിഫിക്കറ്റ്. ഫിസിക്കൽ യോഗ്യതാ പരീക്ഷ വിജയിക്കേണ്ടി വരും.

പ്രായപരിധി: 18 – 27 വയസ്സ്

 

10.  വർക്ക് അസിസ്റ്റന്റ് / -എ

ഒഴിവുകൾ: 20

യോഗ്യത: പത്താം ക്ലാസ്സ്/ എസ്.എസ്.സി

പ്രായപരിധി: 18 – 27 വയസ്സ്

 

11. കാന്റീൻ അറ്റൻഡന്റ്

ഒഴിവുകൾ: 15

യോഗ്യത: പത്താം ക്ലാസ്സ്/ തത്തുല്യം

പ്രായപരിധി: 18 – 25 വയസ്സ്

 

12. സ്റ്റൈപ്പൻഡറി ട്രെയിനി, കാറ്റഗറി I

ഒഴിവുകൾ: 68

യോഗ്യത: കെമിക്കൽ/ സിവിൽ/ ഇലകട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ മെക്കാനിക്കൽ ഡിപ്ലോമ. ഫിസിക്സ്, കെമിസ്ട്രി ഡിസിപ്ലിനിൽ ബി.എസ്.സിയാണ് യോഗ്യത

പ്രായപരിധി: 18 – 24 വയസ്സ്

സ്റ്റൈപ്പൻഡ്:

ആദ്യത്തെ വർഷം: 16,000 രൂപ.

രണ്ടാമത്തെ വർഷം: 18.000 രൂപ

 

13. സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി  II

ഒഴിവുകൾ: 171

യോഗ്യത: സയൻസ്, മാത്തമാറ്റിക്സ് പഠിച്ച പത്താം‌തരവും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പടിച്ച പന്ത്രണ്ടാം തരവും ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ) / ഇലട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്ക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് / ഫിറ്റർ/ മെക്കാനിക്കൽ മെഷീൻ ടൂൾ മെയിന്റനൻസ് / മെഷിനിസ്റ്റ്/ ടർണർ/ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് / അറ്റൻഡന്റ് ഓപ്പറേറ്റർ / കെമിക്കൽ പ്ലാന്റ് രണ്ട് വർഷത്തെ ഐ.ടി.ഐ കോഴ്സ് സർട്ടിഫിക്കറ്റ്.  റിഗ്ഗർ, പ്ലംബർ, മേസൺ/ കാർപെന്റർ/വെൽ‌ഡർ ട്രേഡിൽ ഒരു വർഷത്തെ ഐ.ടി.ഐ. കോഴ്സ് സർട്ടിഫിക്കറ്റ് മതി.

ലാബ് അസിസ്റ്റന്റ് ഡിസിപ്ലിനിൽ 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എച്ച്.എസ്.സി:

പ്രായപരിധി: 18 – 22 വയസ്സ്

സ്റ്റൈപ്പൻഡ്:

ആദ്യത്തെ വർഷം: 10,500 രൂപ

രണ്ടാമത്തെ വർഷം: 12,500 രൂപ

 

സ്റ്റൈപ്പൻഡറി ട്രെയിനി പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ്:  പ്രിലിമിനറി ടെസ്റ്റ്, അഡ്വാൻസ്‌ഡ് ടെസ്റ്റ്, സ്കിൽ ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക.

പ്രിലിമിനറി ടെസ്റ്റിൽ മാത്തമാറ്റിക്സ്, സയൻസ്, ജനറൽ അവയർനെസ് എന്നിവയിൽ നിന്ന് 50 ചോദ്യങ്ങളുണ്ടാകും.

ജനറൽ/ ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് 40 ശതമാനവും ഒ.ബി.സി./എസ്.സി. വിഭാഗത്തിന് 30 ശതമാനവുമാണ് പാസ്സ് മാർക്ക്

 

അപേക്ഷാ ഫീസ്: സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ ഓഫീസർ: 300 രൂപ.

സ്റ്റൈപ്പൻഡറി ട്രെയിനി: 1200 രൂപ

മറ്റ് തസ്‌തികകൾക്ക്: 100 രൂപ

പരീക്ഷ: കേരളത്തിൽ എറണാകുളവും തിരുവനന്തപുരവുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.

 

അപേക്ഷ: വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.igcar.gov.in

അപേക്ഷാസമർപ്പണവേളയിൽ അപേക്ഷകന്റെ നിർദ്ദിഷ്‌ട അളവിലുള്ള ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: 14-05-2021

സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ ഓഫീസർ തസ്‌തികയിൽ അപേക്ഷിക്കുന്നവർ അപേക്ഷയുടെ പ്രിന്റൌട്ട് തപാൽ മുഖാന്തിരം അയക്കേണ്ടതുണ്ട്.


Keywords: Indira gandhi centre for atomic research recruitment, igcar