കേരള ഹൈക്കോടതി ഓഫീസ് അറ്റൻഡന്റ് (റിക്രൂട്ട്മെന്റ് നമ്പർ 14/2019 ) പരീക്ഷ മാറ്റി വച്ചു. വിവിധ കേന്ദ്രങ്ങളിൽ മെയ് 16 ന് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയുടെ മൂന്ന് ആഴ്‌ച മുൻപ് മുതൽ അഡ്‌മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാകും.
ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള താൽക്കാലിക നിയമനത്തിനായി 03-05-2021, 04-05-2021 തീയതികളിലായി നടത്താനിരുന്ന അഭിമുഖവും മാറ്റിയിട്ടുണ്ട്. പുതിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
Keywords: kerala high court exam postponed
0 Comments