ജനുവരിയിൽ നടന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. നാല് വിഭാഗങ്ങളിലുമായി 1,08,387 പേർ പരീക്ഷയെഴുതിയതിൽ 20,881 പേർ വിജയിച്ചു.

ആകെ വിജയ ശതമാനം: 19.27

കാറ്റഗറി ഒന്നിൽ 1388 പേരും കാറ്റഗറി രണ്ടിൽ 6137 പേരും മൂന്നിൽ 11905 പേരും നാലിൽ 1451 പേരുമാണ് വിജയിച്ചിരിക്കുന്നത്.

വിജയിച്ചവർ വിജ്ഞാപനപ്രകാരമുള്ള യോഗ്യത തെളിയിക്കുന്നതിന് അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹജരാവണം.

ഫലം  www.pareekshabhavan.gov.in , www.ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും  


Keywords: K tet, kerala teachers eligibility test, k tet result