ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ അപ്പർ ഡിവിഷൻ ക്ലർക്ക് തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവാണ് ഉള്ളത്. എസ്.സി. / ഒ.ബി.സിക്കാർക്കായാണ് അവസരം. രണ്ട് ഘട്ട പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക.
യോഗ്യത: ബിരുദം. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സർറ്റിഫിക്കറ്റ് കോഴ്‌സും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലുള്ള പരിജ്ഞാനവും കമ്പ്യൂട്ടർ ഡേറ്റാ പ്രൊസസിംഗും ഡാറ്റാ എൻട്രി പരിജ്ഞാനവും അഭിലഷണീയ യോഗ്യതകളാണ്.
വിശദാംശങ്ങൾക്കായും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.imsc.res.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 30-04-2021
Keywords: chennai institute of mathematical sciences recruitment, imsc
0 Comments