ഇന്ത്യൻ നേവിയിൽ സെയിലർ തസ്‌തികയിൽ ഒഴിവുകൾ. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
ആകെ ഒഴിവുകൾ: 2500
ആർട്ടിഫൈസർ അപ്രന്റിസ് (എ.എ.) – 500
സീനിയർ സെക്കന്ററി റിക്രൂട്ട്സ് – (എസ്.എസ്.ആർ.) – 2000
എന്നിങ്ങനെയാണ് ഒഴിവുകൾ.
2021 ഓഗസ്റ്റിൽ കോഴ്‌സ് ആരംഭിക്കും. പരീശീലനം പൂർത്തിയാക്കുന്നവർക്ക് എ.എ. യ്ക്ക് 20 വർഷവും എസ്.എസ്.ആറിന് 15 വർഷവുമാണ് സർവ്വീസ് ഉണ്ടായിരിക്കുക.
യോഗ്യത:
ആർട്ടിഫൈസർ അപ്രന്റിസ്: 60 ശതമാനം മാർക്കോടെ ഫിസിക്സ് മാത്‌സ് എന്നീ വിഷയങ്ങൾ പഠിച്ച പ്ലസ് ടു. ഇവർ കെമിസ്ട്രി / ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ്: ഫിസിക്സും മാത്‌സും പ്ലസ് ടുവിൽ പഠിച്ചിരിക്കണം. കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലേതെങ്കിലും പഠിച്ചിരിക്കണം.
പ്രായം: 2001 ഫെബ്രുവരി ഒന്നിനും 2004 ജൂലായ് 31നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
തിരഞ്ഞെടുപ്പ്: പ്ലസ്‌ടു മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഷോർട്ട് ലിസ്റ്റിലെ പതിനായിരം പേരെ ഒരു മണിക്കൂർ ദൈർഘ്യമുള്ള എഴുത്തു പരീക്ഷയ്‌ക്കും ശാരീരികക്ഷമതാ പരീക്ഷയ്ക്കും ക്ഷണിക്കും. പരീക്ഷയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്, ജനറൽ നോളജ് എന്നീ വിഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. പ്ലസ്‌ടു ലെവൽ ആയിരിക്കും പരീക്ഷ. എഴുത്തു പരീക്ഷയ്‌ക്ക് വരുന്നവർ 72 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കണം.
എഴുത്തു പരീക്ഷയുടെ അതേ ദിവസമായിരിക്കും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്.
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
7 മിനിറ്റിൽ 1.6 കിലോ മീറ്റർ ഓട്ടം, 20 സ്ക്വാട്ട്, 10 പുഷ്‌അപ്പ്
ശാരീരിക യോഗ്യത: ഉയരം 157 സെ.മീ. ഉയരത്തിന് ആനുപാതികമായ നെഞ്ചളവ് ഉണ്ടായിരിക്കണം. വികസിപ്പിക്കുമ്പോൾ 5. സെ. മീ വർദ്ധിക്കണം.
അപേക്ഷ: വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷാ സമർപ്പണ വേളയിൽ ഇളം നീല പശ്ചാത്തലത്തിലുള്ള പാസ്സ്പോർട്ട്സൈസ് ഫോട്ടോയും നിർദ്ദിഷ്‌ട രേഖകളും അപ്‌ലോഡ് ചെയ്യാനായി കരുതു വയ്ക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 30-04-2021
Keywords: indian navy sailor recruitment, join indian navy, Defence,
0 Comments