ഡല്‍ഹി സബോര്‍ഡിനേറ്റ്  സര്‍വീസ് സെലക്ഷൻ ബോര്‍ഡ്‌ വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി പേക്ഷിക്കണം.

പരസ്യവിജ്ഞാപനനമ്പർ :01/21

 

ആകെ ഒഴിവുകൾ: 1809

 

ഒഴിവുള്ള ഡിപ്പാര്‍ട്ട്മെന്‍റുകൾ:

ട്രെയിനിങ്ങ്  ആന്‍ഡ്‌ ടെക്നിക്കൽ എജുക്കേഷൻ, ഡല്‍ഹി ജല്‍ബോര്‍ഡ്‌, ഡയറക്റ്റ്റേറ്റ് ഓഫ്‌ ആയുഷ്, ഡല്‍ഹി അര്‍ബൻ ഷെല്‍റ്റർ ഇപ്രൂവ്മെന്‍റ് ബോര്‍ഡ്‌, ഡല്‍ഹി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ആന്‍ഡ്‌ ഇന്ഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്   കൊപ്പറേഷൻ, ന്യൂഡല്‍ഹി മുന്‍സിപ്പൽ കൌണ്‍സിൽ, ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറി, ഡല്‍ഹി അഗ്രികള്‍ച്ചർ മാര്‍ക്കറ്റിങ്ങ് ബോര്‍ഡ്‌, ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷൻ, ഡല്‍ഹി സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോര്‍പ്പറേഷൻ, സോഷ്യൽ വെല്‍ഫെയർ മുന്‍സിപ്പൽ കോര്‍പ്പറേഷൻ.

 

ടെക്നിക്കൽ അസിസ്റ്റന്റ്‌

ഒഴിവുകൾ: പബ്ലിക്‌ ഹെല്‍ത്ത്‌ സിവിൽ, കെമിക്കൽ, ഇന്‍റീരിയർ ഡിസൈൻ, ഓട്ടോമൊബൈല്‍സ്, പ്രൊ ഡക്ക്ഷൻ, മെഡിക്കൽ ഇലക്‌ട്രോണിക്സ്, മോഡേണ്‍ ഓഫീസ് പ്രാക്ടീസ് – ഹിന്ദി, ഇന്സ്ട്രുമെന്‍റെഷഷൻ ആന്‍ഡ്‌ കണ്‍ട്രോൾ ,പ്ലാസ്റ്റിക്‌സ്.

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്ല്യം. ബന്ധപെട്ട വിഷയത്തിൽ രണ്ട് വര്‍ഷത്തെ ഡിപ്ലോമ/ ബിരുദം. കംപ്യുട്ടർ പരിജ്ഞാനം അഭിലക്ഷണിയയോഗ്യതയാണ്.

പ്രായം: 18-27 വയസ്

 

ലബോറട്ടറി അറ്റന്‍ഡന്റ്:

യോഗ്യത: ഫിസിക്സ്‌, കെമിസ്ട്രി, മാത്‌സ്/ബയോളജി വിഷയമായി പഠിച്ച പ്ലസ്‌ടു ഉണ്ടായിരിക്കണം.

പ്രായം:18 – 27 വയസ്സ്

 

അസിസ്റ്റന്റ്‌ കെമിസ്റ്റ്:

യോഗ്യത: കെമിസ്ട്രി ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും.

പ്രായ പരിധി: 30 വയസ്സ്

 

അസിസ്റ്റന്റ്‌ എഞ്ചിനീയർ (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ):

യോഗ്യത: ഇലക്ട്രിക്കൽ /മെക്കാനിക്കൽ ബിരുദം. പ്രായപരിധി: 30 വയസ്സ്

 

ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ /മെക്കാനിക്കൽ):

യോഗ്യത: ഇലക്ട്രിക്കൽ /മെക്കാനിക്കൽ ബിരുദം .അല്ലെങ്കിൽ ഇലക്ട്രിക്കൽ /മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

പ്രായ പരിധി: 30 വയസ്സ്

 

ഡ്രാഫ്റ്റ്‌സ്‌മാൻ ഗ്രേഡ് I :

യോഗ്യത: ആര്‍ക്കിടെക്‌‌ച്ചറൽ അസിസ്റ്റന്റ്‌ഷിപ്‌ ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ പത്താം ക്ലാസും ഡ്രാഫ്റ്റ്‌‌മാൻഷിപ്പ് ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

പ്രായപരിധി:  30 വയസ്സ് 

 

പേഴ്‌സണൽ അസിസ്റ്റന്റ്‌:

യോഗ്യത: പ്ലസ്‌ടു. സ്റ്റെനോഗ്രാഫി അറിഞ്ഞിരിക്കണം പ്രായപരിധി:  30 വയസ്സ്

 

ഫാര്‍മസിസ്റ്റ് (ആയുര്‍വേദ):

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്ല്യം. രണ്ട് വര്‍ഷത്തെ ഉപവിദ് / ഭിജേഷ കല്‍പ്പക് കോഴ്‌സ്.  

പ്രായം: 18-27 വയസ്സ്.

ഫാര്‍മസിസ്റ്റ് (യുനാനി)

യോഗ്യത: മെട്രിക്കുലേഷൻ  അല്ലെങ്കിൽ തത്തുല്യം.

രണ്ടുവര്‍ഷത്തെ യുനാനി ഫാര്‍മസി കോഴ്‌സ് കഴിഞ്ഞിരിക്കണം.

പ്രായം: 18-27 വയസ്സ്

 

ഫാര്‍മസി (ഹോമിയോപ്പതി)

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്ല്യം. രണ്ട് വര്‍ഷത്തെ ഹോമിയോപ്പത്തി ഫാര്‍മസി കോഴ്സ്

പ്രായം:18 - 27 വയസ്സ്

 

അസിസ്റ്റന്റ്‌ ഡയറക്ടർ:

യോഗ്യത: മാസ്റ്റർ ഓഫ് ബിസിനസ്‌ അഡ്മിനിസ്ട്രേഷ അല്ലെങ്കിൽ തത്തുല്യം.

പ്രായ പരിധി30 വയസ്സ്

 

അസിസ്റ്റന്റ്‌ ഗ്രേഡ് II :

യോഗ്യത: സീനിയർ സെക്കന്‍ഡറി, ആറുമാസത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കിൽ ബിരുദം.

പ്രായം: 18 - 27 വയസ്

 

ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്):

യോഗ്യത; സീനിയർ സെക്കന്ററിയും സ്റ്റെനോഗ്രഫി പരിജ്ഞാനവും. ബിരുദം അഭിലഷണിയം.

പ്രായം: 18-27 വയസ്സ്

 

ജൂനിയർ എന്‍ജിനീയർ (ഇലക്ട്രിക്കൽ):

യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയർ ബിരുദം/ ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 18 – 27 വയസ്സ്

 

സയന്‍റിഫിക്അസിസ്റ്റന്റ്‌ (ബയോളജി):

യോഗ്യത: സുവോളജി /ബോട്ടണി /ആന്ത്രപ്പോളജി/ ഹ്യുമണ്‍ബയോളജി /ബയോകെമിസ്ട്രി /മൈക്രോബയോളജി /ജെനിറ്റിക്സ്/ബയോടെക്നോളജി/മോളിക്യുലാർ  ബയോളജി/ ഫോറന്‍സിക് സയന്‍സ് ബിരുദാനന്തരബിരുദം. പ്രായം: 18-27 വയസ്സ്

 

സെക്യൂരിറ്റി സൂപ്പര്‍വൈസർ:  

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.

 

അസിസ്റ്റന്റ്‌ ഫോര്‍മാൻ:

യോഗ്യത: ഓട്ടോമൊബൈൽ /മെക്കാനിക്കൽ /ഇലക്ട്രിക്കൽ മൂന്ന് വർഷത്തെ ഡിപ്ലോമ. രണ്ടുവര്‍ഷത്തെ  പ്രവൃത്തി പരിചയം.

പ്രായം : 18 - 35 വയസ്സ്

 

കാര്‍പെന്‍റർ -2 ക്ലാസ്സ്‌:

യോഗ്യത: കാര്‍പെന്ററിയിൽ ഐ.ടി.ഐ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. 

പ്രായം:18 - 27 വയസ്സ്

 

അസിസ്റ്റന്റ്‌ ഫില്‍റ്റർ സൂപ്പർ വൈസർ:

യോഗ്യത: മെട്രിക്കുലേഷനും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായം: 18 - 27 വയസ്സ്

 

പ്രോഗ്രാമർ:

യോഗ്യത: ബിരുദവും ഡേറ്റാ എന്‍ട്രി വര്‍ക്ക്‌ വേഗവും. കംപ്യുട്ടർ അപ്ലിക്കേഷൻ സര്‍ട്ടിഫിക്കറ്റ് അഭിലഷണിയ യോഗ്യതയാണ്.

പ്രായ പരിധി: 30 വയസ്സ്

 

ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചർ (ഡഫ് ആന്‍ഡ്‌ ഡം)

യോഗ്യത: ബിരുദവും സ്പെഷ്യൽ എജുകേഷൻ ഫോർ ഹിയറിങ്ങ് ഇംപയേര്‍ഡ്  ബി. എഡ്. അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി: 30 വയസ്സ്

 

സ്പെഷ്യൽ എജുകേറ്റർ:

യോഗ്യത: സീനിയർ സെക്കന്ററി സര്‍ട്ടിഫിക്കറ്റും രണ്ട് വര്‍ഷത്തെ സ്പെഷ്യൽ എജുക്കേഷൻ ഡിപ്ലോമയും 

പ്രായപരിധി: 30 വയസ്സ്

 

അപേക്ഷ ഫീസ്‌: 100 രൂപ എസ് .സി/എസ് .ടി./ ഭിന്നശേഷിക്കാർ /വിമുക്തഭടർ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈൻ ആയി ഫീസ്‌ അടക്കാം.

 

തിരഞ്ഞെടുപ്പ്: പരീക്ഷ, സ്‌കിൽ ടെസ്റ്റ് എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇംഗ്ലീഷ് /ഹിന്ദിയിലായിരിക്കും പരീക്ഷ. പരീക്ഷാ കേന്ദ്രം ഡല്‍ഹിയിൽ ആയിരിക്കും.

 

വയസ്സിളവ്‌: സംവരണവിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ്‌ ലഭിക്കും. എസ്.സി./ എസ്.ടി വിഭാഗത്തിന്  5 വര്‍ഷവും ഒബിസി വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷി വിഭാഗത്തിന് 10 വര്‍ഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും

 

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്:  www.dsssb.delhi.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 14-04-2021


Keywords:  delhi subordinate service selection board, dssb recruitment