സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷൻ (SSC) മാര്‍ച്ച്‌ 29 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന 2020- ലെ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.


മാര്‍ച്ച്‌ 22 മുതൽ 25 വരെ നടത്താൻ നിശ്ചയിച്ചിരുന്ന 2020-ലെ ജൂനിയർ എന്‍ജിനീയർ (സിവിൽ , മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ആന്‍ഡ്‌ ക്വാളിറ്റി സര്‍വേയിങ്ങ് ആന്‍ഡ്‌ കോണ്‍ട്രാക്‌ട്‌സ്) പേപ്പർ -1 പരീക്ഷ മാര്‍ച്ച്‌ 22 മുതൽ 24 വരെ ആയിരിക്കും നടക്കുക.


മാര്‍ച്ച്‌ 26-ന് നടത്താനിരുന്ന 2019-ലെ സബ് ഇന്സ്പെക്ടർ  ഇൻ ഡല്‍ഹി പൊലീസ്, സി.എ.പി.എഫ് അസിസ്റ്റന്റ് സബ്  ഇന്‍സ്‌പെക്ടേഴ്‌സ് ഇൻ സി. ഐ. എസ്. എഫ്. പേപ്പർ II പരീക്ഷ മെയ്‌ എട്ടിലേക്ക് മാറ്റി


സി.എച്ച്.എസ് .എൽ. പരീക്ഷ പശ്ചിമബംഗാളിലെ കേന്ദ്രങ്ങളിൽ എഴുതുന്നവര്‍ക്ക് മെയ്‌ 21, 22 തീയതികളിലായിരിക്കും പരീക്ഷ. മറ്റുള്ളവരുടെ തീയതി മുൻ നിശ്ചയിച്ച  പ്രകാരം ഏപ്രിൽ 12 മുതൽ 27  തന്നെയായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.ssc.nic.in

 

Keywords: ssc chsl, stenographer, junion engineer, delhi police,  ssc exam date change