കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ ബ്രാഞ്ച്
പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലെ
ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പർ: RECTT/50-1/DLGS/2020
ആകെ
ഒഴിവുകൾ: 1421
യോഗ്യത: പത്താം ക്ലാസ്സ് / തത്തുല്യം. പ്രാദേശിക ഭാഷയും ഇംഗ്ലീഷും
വിഷയമായി പഠിച്ചിരിക്കണം.
അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള 60
ദിവസമെങ്കിലും ദൈർഘ്യമുളള കമ്പ്യൂട്ടർ ട്രെയിനിംഗ്
സർട്ടിഫിക്കറ്റ് നേടിയിരിക്കണം. കമ്പ്യൂട്ടർ ഒരു വിഷയമായി പത്താം തരത്തിൽ പഠിച്ചവർക്ക്
ഇളവുണ്ട്.
പ്രായം: 18 – 40 വയസ്സ്. 08-03-2021 തീയതി വെച്ചാണ് പ്രായം പരിഗണിക്കുന്നത്.
എസ്.എസി/എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി.
വിഭാഗത്തിന് മൂന്ന് വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക്
10 വർഷത്തെ ഇളവുണ്ട്. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് ഉയർന്ന പ്രായത്തിൽ വയസ്സിളവില്ല.
ശമ്പളം:
ബ്രാഞ്ച്
പോസ്റ്റ് മാസ്റ്റർ: 12, 000 – 14,500
രൂപ
അസിസ്റ്റന്റ്
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ / ഡാക് സേവക്:
10,000 – 12,000 രൂപ
തിരഞ്ഞെടുപ്പ്:
മെറിറ്റ് ലിസ്റ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്
നടത്തുക. ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കില്ല. പത്താം ക്ലാസ്സിലെ മാർക്കാണ്
മെറിറ്റിനായി പരിഗണിക്കുക. ഒരേ യോഗ്യത മെറിറ്റായി വന്നാൽ ഉയർന്ന പ്രായമുള്ളവരെ പരിഗണിക്കും.
അപേക്ഷാ
ഫീസ്: 100 രൂപ. വനിതകൾ/
ട്രാൻസ്‌വുമൺ, എസ്.സി.എസ്.ടി/ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ: www.appost.in എന്ന
വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതേ സൈറ്റിൽ പൂർണ്ണമായ വിജ്ഞാപനം
നൽകിയിട്ടുണ്ട്.
അപേക്ഷാ സമർപ്പണവേളയിൽ ഉദ്യോഗാർത്ഥിയുടെ ഫോട്ടോ,
ഒപ്പ്, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ്, ജാതി/നോൺക്രീമിലേയർ
സർട്ടിഫിക്കറ്റ് എന്നിവ നിർദ്ദിഷ്‌ട അളവിൽ അപ്‌ലോഡ് ചെയ്യാനായി കരുതി വയ്‌ക്കണം.
അപേക്ഷ
സമർപ്പിക്കേണ്ട അവസാന തീയതി: 21-04-2021
Keywords: Postal recruitment, Kerala Postal, kerala postal gds
0 Comments