ജനറൽ ഇന്‍ഷുറന്‍സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഓഫീസർ  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മുംബൈയിലാണ്  അവസരം.


തസ്‌തികകൾ


ഫിനാന്‍സ് – ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്

ഒഴിവുകൾ: 15

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ്  ഇന്ത്യയുടെ ഫൈനൽ പരീക്ഷ വിജയം വേണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മെമ്പര്‍ഷിപ്പ്  നമ്പറും ഉണ്ടായിരിക്കണം.

 

ജനറൽ

ഒഴിവുകൾ: 15

യോഗ്യത:  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

 

ലീഗൽ

ഒഴിവുകൾ: 4

യോഗ്യത: നിയമത്തിൽ ബിരുദം. ബാർ കൌണ്‍സിൽ ഓഫ് ഇന്ത്യയിൽ അഡ്വക്കേറ്റായി എൻ‌റോൾ ചെയ്‌തിരിക്കണം.

 

ഇന്‍ഷുറന്‍സ്

ഒഴിവുകൾ: 10

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം. ജനറൽ ഇന്‍ഷുറന്‍സ് /റിസ്ക് മാനേജ്‌മന്റ്‌/ ലൈഫ് ഇന്‍ഷുറന്‍സ്  ബിരുദാനന്തരബിരുദം / ഡിപ്ലോമ. അല്ലെങ്കിൽ എഫ്. ഐ .ഐ .ഐ ./എഫ് .സി .ഐ.ഐ.

 

പ്രായപരിധി: 21-30 വയസ്സ് 02-02-1991-നും 01-02-2000-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

01-02-2021  തീയതി  അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുനത്.

എസ് .സി ./എസ്.ടി.വിഭാഗത്തിന്  5 വര്‍ഷവും ഒ.ബി .സി.വിഭാഗത്തിന്  3വര്‍ഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

 

പരീക്ഷ: ഓണ്‍ലൈൻ  പരീക്ഷയിലൂടെയാണ്  തിരഞ്ഞെടുപ്പ് നടക്കുക. മെയ്‌ 9 - നാണ് പരീക്ഷ.

കേരളത്തിൽ തൃശൂരും തിരുവനന്തപുരവും  പരീക്ഷാ കേന്ദ്രങ്ങൾ.

ജനറൽ ,സ്പെഷ്യലിസ്റ്റ് കാറ്റഗറി തിരിച്ചാണ് പരീക്ഷ.

 

150 മാര്‍ക്കിനുള്ള പരീക്ഷയിൽ 123 ചോദ്യങ്ങളുണ്ടാവും. പരീക്ഷയിൽ 3 പാര്‍ട്ട്‌. 2 പാര്‍ട്ട്‌  ഒബ്‌ജക്ടീവും മൂന്നാമത്തെ പാര്‍ട്ട്‌ ഡിസ്ക്രിപ്റ്റീവുമാണ്.

പാര്‍ട്ട്‌ എ - യിൽ ജനറൽ സ്ട്രീമുകാര്‍ക്ക്  ഹയർ ഓര്‍ഡർ  റീസണിങ്ങ് എബിലിറ്റി /ക്രിട്ടിക്കല്‍ തിങ്കിങ്ങ്  എന്ന വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളും സ്പെഷ്യലിസ്റ്റ് കാറ്റഗറിക്ക്  ടെക്നിക്കൽ ആന്‍ഡ്‌ പ്രൊഫഷണൽ നോളജ് ടെസ്റ്റില്‍നിന്നുള്ള  ചോദ്യങ്ങളുമാകും ഉണ്ടാകുക. പാര്‍ട്ട്‌ ബിയും സിയും, ജനറൽ കാറ്റഗറിക്കും  സ്പെഷ്യൽ കാറ്റഗറിക്കും ഒരേ സിലബസായിരിക്കും. പാര്‍ട്ട്‌ ബിയിൽ റീസണിങ്ങ് ,ഇംഗ്ലീഷ്  ലാംഗ്വേജ്  വിത്ത്‌ സ്പെഷ്യൽ  എംഫസിസ് ഓണ്‍ ഗ്രാമർ ആന്‍ഡ്‌ വൊക്കാബുലറിയും ജനറൽ അവയര്‍നസും ന്യുമറിക്കൽ എബിലിറ്റിയും കമ്പ്യൂട്ടർ ലിറ്ററസിയുമായിരിക്കും വിഷയങ്ങ. പാര്‍ട്ട്‌  സി –യിൽ  ഇംഗ്ലീഷ് ലാംഗ്വേജ്  പരിശോധനയാണ് ഉള്ളത് എസൈ, പ്രിസൈസ് ആന്‍ഡ്‌ കോംപ്രിഹെന്‍ഷൻ എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ.

 

വിശദവിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.gicofindia.com 

 

അപേക്ഷ ഫീസ്‌ :850 രൂപ

എസ്.സി /എസ്.ടി /ഭിന്നശേഷി/വനിതകള്‍ എന്നീ വിഭാഗക്കാർക്ക് ഫീസില്ല. ഓണ്‍ലൈൻ ആയി ഫീസ്‌ അടക്കാനുള്ള സൌകര്യം വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന തിയതി: 29-03-2021


Keywords: general insurance corporation officer, gic india