ചെന്നൈയിലെ ഐ.സി.എം.ആർ.നാഷണൽ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിമിയോളജിയിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്.


ആകെ ഒഴിവുകൾ: 13


ഡാറ്റ എന്‍ട്രിഓപ്പറേറ്റർ

ഒഴിവുകൾ: 11 (എസ്.സി.- 3, ജനറൽ- 4, ഇ.ഡബ്ല്യു.എസ്.- 1,ഒ.ബി.സി- 3)

10 ഒഴിവുക ചെന്നൈയിലും ഒരൊഴിവ് കര്‍ണാടകയിലെ റായിചൂരിലുമാണ്.

യോഗ്യത:

പ്ലസ്‌ടു, നിശ്ചിത ടൈപ്പിംഗ്‌ വേഗം. ടൈപ്പിംങ്ങ് സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം.

പ്രായപരിധി: 25 വയസ് (അർഹവിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്)

ശമ്പളം: 17000 രൂപ


അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്ക‌ുക. ഇന്റർവ്യൂ മാര്‍ച്ച്‌ 17 ന് ചെന്നൈയിൽ നടക്കും.

 

പ്രൊജക്റ്റ്‌ സയന്റിസ്റ്റ് :

ഒഴിവുകൾ: 1 (എസ്.ടി.-1) കര്‍ണാടകയിലെ റായ്ചൂരിലാണ് നിയമനം.

യോഗ്യത :

പബ്ലിക്‌ ഹെല്‍ത്ത് /ലൈഫ് സയന്‍സസ്/സോഷ്യൽ സയന്‍സസ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ബി.എസ്.എം.എസ്./ ബി.എച്ച്.എം.എസ്./ബി.എ.എം.എസ്.,പബ്ലിക്‌ ഹെല്‍ത്തിൽ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഈ വിഷയങ്ങളിൽ Phd ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം മതി. 

പ്രായ പരിധി: 40 വയസ്

മ്പളം: 48000 രൂപ


പ്രൊജക്റ്റ്‌ ടെക്നീഷ്യന്‍ (ലാബ്)

ഒഴിവ്: 1

യോഗ്യത; സയന്‍സ് പ്ലസ്‌ടുവും രണ്ടുവര്‍ഷത്തെ ഡി.എം.എൽ.ടി.യും അല്ലെങ്കിൽ ഒരു വർഷത്തെ ഡി.എം.എൽ.ടിയ‌ും രണ്ട് വര്‍ഷത്തെ ലബോറട്ടറി പരിചയവും. ബി.എസ്. സി. മൂന്നു വര്‍ഷത്തെ പരിചയമായി പരിഗണിക്കും.

പ്രായപരിധി: 30 വയസ്

മ്പളം: 25000 രൂപ

പ്രൊജക്റ്റ്‌ സയന്‍റിസ്റ്റ്, ടെക്നീഷ്യന്‍ തസ്‌തികകളിലേക്കുള്ള അപേക്ഷ nieprojectcell@nieicmr.org.in എന്ന ഇ മെയിലിലേക്ക് അയക്കുക. വിശദാംശങ്ങൾക്കായി www.nie.gov.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 25-03-2021