2021-ലെ സിവിൽ സര്‍വീസ് പരീക്ഷയ്ക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.

പരീക്ഷയിൽ മികച്ച വിജയം നേടുന്നവര്‍ക്ക് ഇന്ത്യൻ ഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യൻ ഫോറിൻ സര്‍വീസ്,ഇന്ത്യൻ പോലീസ് സര്‍വീസ് തുടങ്ങിയ 19 വിഭാഗങ്ങളിലെ തസ്തികകളിൽ പ്രവേശിക്കാം.


എല്ലാ വിഭാഗങ്ങളിലും കൂടിഏകദേശം 712 ഒഴിവുകളാണ് ഉള്ളത്. 22 ഒഴിവുക ബെഞ്ച്‌മാര്‍ക്ക്‌ ഡിസബിലിറ്റി വിഭാഗത്തിന് സംവരണം ചെയ്‌തിരിക്കുന്നു.


ഇന്ത്യൻ ഫോറസ്റ്റ്‌ സര്‍വീസിൽ ചേരാൻ ആഗ്രഹിക്കുന്നവരും സിവിൽ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതണം. ഫോറസ്റ്റ് സര്‍വീസിൽ എകദേശം 110 ഒഴിവുകളാണ് ഉള്ളത്.


യോഗ്യത: ബിരുദം. അവസാന വര്‍ഷ/സെമിസ്റ്റർ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷയെഴുതാം. ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസിൽ ചേരാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ബിരുദതലത്തിൽ അനിമൽ ഹസ്ബെന്‍ഡറി ആന്‍ഡ്‌ വെറ്റിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്‌, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നീ വിഷയങ്ങളിലൊന്ന് പഠിച്ചവരോ അല്ലെങ്കിൽ അഗ്രികള്‍ച്ചർ, ഫോറസ്ട്രി, എന്‍ജിനീയറിങ്ങ് എന്നിവയിൽ ബിരുദമുള്ളവരോ ആയിരിക്കണം.


പ്രായപരിധി: 21 – 32 (2021 ഓഗസ്റ്റ്‌ ഒന്നിന് 21-നും 32-നും ഇടയിലായിരിക്കണം വയസ്സ്) 1989 ഓഗസ്റ്റ്‌ രണ്ടിന് മുമ്പോ 2000 ഓഗസ്റ്റ്‌ ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. എസ്.സി/എസ്.ടി.വിഭാഗകാര്‍ക്ക് അഞ്ചുവര്‍ഷവും .ബി.സി വിഭാഗക്കാര്‍ക്ക് മൂന്നു വർഷവും വിമുക്തഭടർക്ക് അഞ്ചുവര്‍ഷവും ഭിന്നശേഷികാര്‍ക്ക് പത്ത് വര്‍ഷവും ഉയന്ന പ്രായത്തിൽ ഇളവുണ്ട്.


പരീക്ഷ: രണ്ട് ഘട്ടങ്ങളിലായാണ് സിവിൽ സര്‍വീസ് പരീക്ഷ നടക്കുക. ജൂണ്‍ 27-നാണ് പ്രാഥമിക പരീക്ഷ.

പ്രിലിമിനറി ഘട്ടത്തിൽ ഒബ്ജക്ടീവ് ടെപ്പ് ചോദ്യങ്ങൾ ആണ് ഉണ്ടാവുക. ഇതില്‍നിന്ന് തിരെഞ്ഞെടുക്കപെടുന്നവര്‍ക്ക് മാത്രമാണ് രണ്ടാം ഘട്ടംമായ മെയിൻ പരീക്ഷയിൽ പങ്കെടുക്കാൻ അര്‍ഹത. എഴുത്ത് പരീക്ഷയും അഭിമുഖവും അടങ്ങുന്നതായിരിക്കും മെയിൻ പരീക്ഷ.

പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ  തിരുവനന്തപുരം കൊച്ചി , കോഴിക്കോട് , എന്നീ കേന്ദ്രങ്ങളാണുള്ളത്.

ജനറൽ വിഭാഗക്കാര്‍ക്ക്  ആറ് തവണ പ്രിലിമിനറി പരീക്ഷ എഴുതാൻ അവസരം ലഭിക്കും. എസ് .സി../എസ്.ടി. വിഭാഗക്കാർ അവസരങ്ങളുടെ എണ്ണത്തിന് നിബന്ധനയില്ല .ഒ.ബി.സി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒമ്പത് അവസരമാണ് ലഭിക്കുക.

മെയിൻ പരീക്ഷയ്ക്ക്  കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് കേന്ദ്രം.


അകെ ഒമ്പത് പേപ്പറുകൾ ഉണ്ടാവും .ഇംഗ്ലീഷ് ഒഴികെ ഉള്ള മറ്റ് പേപ്പറുകളിൽ മലയാളത്തിലും പരീക്ഷ എഴുതാം .ഓരോ പരീക്ഷക്കും മൂന്ന് മണിക്കൂർ വീതമാണ് അനുവദിച്ചിട്ടുള്ളത്.

ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസിലെ മെയിൻ പരീക്ഷ വേറെ ആയിട്ടാണ് നടത്തുക. കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല. ചെന്നൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ 10 കേന്ദ്രങ്ങൾ മാത്രമേയുള്ളൂ.


അപേക്ഷ: വിശദവിവരങ്ങൾക്കായും അപേക്ഷ സമർപ്പിക്കുവാനും. www.upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അധാർ  /വോട്ടർ കാര്‍ഡ്‌ /പാൻ കാര്‍ഡ്‌ /പാസ്പോര്‍ട്ട്‌ /ഡ്രൈവിംഗ് ലൈസന്‍സ്  സംസ്ഥാന –കേന്ദ്രസര്‍ക്കാരുകൾ  നല്‍കിയ ഏതെങ്കിലും ഫോട്ടോയുള്ള തിരിച്ചറിയൽ കാര്‍ഡുകൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് അപേക്ഷ സമർപ്പണ വേളയിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ,ഒപ്പ് എന്നിവയും നിർദ്ദിഷ്‌ട അളവിൽ അപ്‌ലോഡ് ചെയ്യാനായി കരുതി വയ്‌ക്കേണ്ടതാണ്.


അപേക്ഷ ഫീസ്‌: 100 രൂപ. വനിതകൾ, എസ് .സി./എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവര്‍ക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്‌ക്കുവാനുള്ള സൌകര്യം വെബ്സൈറ്റിലുണ്ട്.

പരീക്ഷയ്ക്ക് മൂന്നാഴ്‌ച മുമ്പ് പരീക്ഷക്കുള്ള അഡ്‌മിറ്റ് കാര്‍ഡ്‌ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 24-03-2021