കൊല്ലത്തെ ശ്രിനാരായണ ഗ‌ുര‌ു ഓപ്പൺ സര്‍വകലാശാലയിലെ 16 തസ്‌തികകളിലെ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു.


തസ്‌തികകൾ


പ്രൊഫസർ / അസിസ്റ്റന്‍റ്പ്രൊഫസർ

അപേക്ഷകർക്ക് യു.ജി.സി. നിശ്ചയിച്ച യോഗ്യതകളാണ്‌ വേണ്ടത്‌. അസിസ്റ്റന്‍റ്‌ പ്രൊഫസർ തസ്‌തികയിൽ ഒഴിവ‌ുള്ള വിഷയങ്ങ: ഇംഗ്ലീഷ്‌, മലയാളം, അറബി, സംസ്‌കൃതം, ഹിന്ദി, ഉറുദ‌ു, ഹിസ്റ്ററി, ഇക്കണോമിക്‌സ്‌, പൊളിറ്റിക്‌സ്‌, സോഷ്യോളജി, ജേണലിസം, പബ്ലിക്‌ അഡ്മിനിസ്‌ട്രേഷൻ, കൊമേഴ്‌സ്‌, മാനേജ്മെന്‍റ്‌, ആന്ത്രപ്പോളജി, ഗണിതം, ഫിസിക്‌സ്‌ കെമിസ്ടി, കംപ്യൂട്ടർ സയന്‍സ്‌.


കണ്ടന്‍റ്‌ റൈറ്റർ

അപേക്ഷകർ വിരമിച്ച സര്‍വകലാശാല / കോളേജ്‌ അധ്യാപകർ അല്ലെങ്കിൽ

ബിര‌ുദാനന്തരബിര‌ുദവ‌ും നെറ്റ‌ും യോഗ്യതയുള്ളവർ അല്ലെങ്കിൽ

പിഎച്ച്‌ ഡി. ബിര‌ുദധാരികൾ ആയിരിക്കണം.

കണ്ടന്‍റ്‌ എഴുത‌ുന്നതിൽ പ്രാഗത്ഭ്യവ‌ും കംപ്യൂട്ടർ പരിജ്ഞാനവ‌ും ഉണ്ടായിരിക്കണം.

ഒഴിവ‌ുള്ള വിഷയങ്ങ: ഇംഗ്ലീഷ്‌, മലയാളം, അറബി, സംസ്‌കൃതം, ഹിന്ദി, ഉറുദ‌ു, ഹിസ്റ്ററി, ഇക്കണോമിക്‌സ്‌, പൊളിറ്റിക്‌സ്‌, സോഷ്യോളജി, ജേണലിസം, പബ്ലിക്‌ അഡ്മിനിസ്‌ട്രേഷൻ, കൊമേഴ്‌സ്‌, മാനേജ്മെന്‍റ്‌, ആന്ത്രപ്പോളജി, ഗണിതം, ഫിസിക്‌സ്‌ കെമിസ്ടി, കംപ്യൂട്ടർ സയന്‍സ്‌.

കോഴിക്കോട്‌ സര്‍വകലാശാല, കൊല്ലം എന്നിവിടങ്ങളില്‍വെച്ചാക‌ും തിരഞ്ഞെട‌ുപ്പ്‌ നടത്ത‌ു. പ്രായോഗിക പരിശോധനയ‌ും അഭിമ‌ുഖവ‌ുമ‌ുണ്ടാക‌ും. കൊല്ലം അല്ലെങ്കിൽ കോഴിക്കോട് ജില്ലകളിലായിരിക്ക‌ും നിയമനം.


ജോയിന്റ് രജി‌ട്രാർ / ഡെപ്യൂട്ടി രജിട്രാർ / അസിസ്റ്റന്റ് രജിസ്ട്രാർ / സെക്ഷൻ ഓഫീസർ

സര്‍ക്കാർ സര്‍വിസില്‍നിന്നോ സര്‍വകലാശാലയില്‍നിന്നോ വിരമിച്ചവര്‍ക്കാ ണ്‌ നാല്‌ തസ്‌തികകളിലേക്കും അപേക്ഷിക്കാനാവ‌ുക

വിരമിച്ച തസ്‌തികയ്‌ക്കന‌ുസരിച്ചാണ് അപേക്ഷ അയക്കേണ്ടത്‌. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. തിരഞ്ഞെട‌ുപ്പ് ഘട്ടത്തിൽ അഭിമ‌ുമ‌ുണ്ടാക‌ും.


ഡേറ്റാ അനലിസ്റ്റ്‌

യോഗ്യത: ബി.എ. / ബി.എസ്‌.സി / ബി.കോം, കംപ്യൂട്ടർ ഡിപ്ലോമ.

അപേക്ഷകർക്ക് എം.എസ്‌. ഓഫീസ്‌, ഗ‌ൂഗിൾ സ്റ്റുഡിയോ, ഫോട്ടോഷോപ്പ്‌ എന്നിവ അറിഞ്ഞിരിക്കണം. പ്രായോഗികപരീക്ഷയ‌ും അഭിമ‌ുഖവ‌ുമ‌ുണ്ടായിരി ക്ക‌ും.


പി.ആ.

യോഗ്യത: ബിര‌ുദാനന്തര ബിര‌ുദം. കംപ്യൂട്ടർ പരിജ്ഞാനവ‌ും

പബ്ലിക് റിലേഷന്‍സിൽ പ്രാഗത്ഭ്യവ‌ും ഉണ്ടായിരിക്കണം. ജേണലിസത്തിൽ

ബിര‌ുദമോ ഡിപ്പോമയോ അഭിലഷണിയ യോഗ്യതയാണ്.. അഭിമ‌ുഖത്തില‌ൂടെയാക‌ും തിരഞ്ഞെട‌ുപ്പ്‌ നടത്ത‌ു.


ലീഗൽ കൺസൾട്ടന്റ്

പാർട്ട്ടൈം തസ്‌തികയാണ്.

യോഗ്യത: നിയമബിര‌ുദം. നിയമവക‌ുപ്പിലോ തത്ത‌ുല്യ സ്ഥാപനങ്ങളിലോ സ‌ൂപ്പര്‍വൈസറി തസ്‌തികയിൽ സേവനം അന‌ുഷ്‌ഠിച്ചിട്ട‌ുളളവരായിരിക്കണം അപേക്ഷന് സര്‍വകലാശാല നിയമങ്ങളിൽ അറിവ‌ുണ്ടാകണം.


അസിസ്റ്റന്‍റ്‌

യോഗ്യത: ബിര‌ുദം. കംപ്യൂട്ടർ പരിജ്ഞാനവ‌ും വേണം. പ്രായോഗിക പരീക്ഷയ‌ും അഭിമ‌ുഖവ‌ുമ‌ുണ്ടാക‌ും


കം‌പ്യൂട്ടർ അസിസ്റ്റന്റ്

യോഗ്യത: ബിര‌ുദം, കെജിടിഇ ലോവർ / ഹയർ. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായോഗിക പരിക്ഷയ‌ും അഭിമ‌ുഖവ‌ുമ‌ുണ്ടായിരിക്ക‌ും

 

സ്റ്റ്യുവാര്‍ഡ്‌

യോഗ്യത: പ്രവൃത്തി പരിചയം.


ഓഫീസ് അറ്റൻഡന്റ്

യോഗ്യത: പ്ലസ് ട‌ു

 

ഹൌസ്‌ കീപ്പ

യോഗ്യത: പ്രവത്തിപരിചയം.


ഡ്രൈവർ

യോഗ്യത: എൽ.എം.വി. അല്ലെങ്കിൽ അതിന‌ു മ‌ുകളില‌ുള്ള വാഹനങ്ങ ളോടിക്കാന‌ുള്ള ലൈസന്‍സ്‌, പ്രവൃത്തിപരിചയം വേണം.

പ്രായപരിധി: 2021ന‌ുവരി ഒന്നിന്‌ 45 വയസ്സ്‌ കവിയര‌ുത്‌.


താത്കാലിക ദിവസവേതനാടിസ്ഥാത്തിലാണ്‌ നിയമനം നടത്ത‌ുക.

അപേക്ഷാ ഫോമിന‌ും വിശദവിവരങ്ങൾക്കായ‌ും സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.sreenarayanaguruou.edu.in 

 

പ‌ൂരിപ്പിച്ച അപേക്ഷാഫോം രജിസ്‌ട്രാർ, ശ്രി നാരായണഗ‌ുര‌ു പ്പൺ സര്‍വകലാശാല, കൊല്ലം – 691601 എന്ന വിലാസത്തിൽ പോസ്റ്റലായോ

career@sreenarayanaguruou.edu.in എന്ന ഇ-മെയിൽ വിലാസത്തി

ലോ അയയ്‌ക്കണം.

അപേക്ഷ സ്വകരിക്ക‌ുന്ന അവസാന തിയതി: 05-01-2021


Keywords: sree narayana guru open university vacancy, sn open university recruitment, kerala jobs, university jobs