റെയില്‍ടെൽ കോര്‍പ്പറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ അപ്രന്‍റിസ്‌ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. കേരളത്തിൽ എറണാക‌ുളത്ത്‌ ഒഴിവ‌ുകള‌ുണ്ട്. ഒര‌ു വര്‍ഷത്തേക്കാണ്‌ നിയമനം. ഗ്രാജ‌ുവേറ്റ്‌ / ഡിപ്പോമ വിഭാഗത്തിലാണ് ഒഴിവ‌ുകള‌ുള്ളത്.


യോഗ്യത: ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ടെലികമ്മ്യൂണിക്കേഷൻ / ടെലികമ്മ്യൂണിക്കേഷൻ / കംപ്യൂട്ടർ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങ്‌ / സിവിൽ എന്‍ജിനീയറിങ്‌ ഇന്‍ഫര്‍മേഷൻ ടെക്നോളജി/ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ്‌ / ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട മറ്റ്‌ ബ്രാഞ്ച‌ുകൾ എന്നിവയിലേതിലെങ്കില‌ും ബിര‌ുദം / ഡിപ്പോമ.


പ്രായം: 18 - 27 വയസ്സ്‌


ഗ്രാജ‌ുവേറ്റ് വിഭാഗത്തിൽ 14000/- ഡിപ്ലോമ വിഭാഗത്തിൽ 12000/- ര‌ൂപയ‌ും  പ്രതിമാസ സ്റ്റൈപ്പൻഡ് ഉണ്ടായിരിക്ക‌ും.


വിശദവിവരങ്ങൾക്കായി www.railtelindia.com  എന്ന വെബ്സൈറ്റൈൽ Careers ലിങ്ക് സന്ദർശിക്ക‌ുക

അപേക്ഷ സമർപ്പിക്ക‌ുവാന‌ുള്ള വെബ്സൈറ്റ്:  www.mhrdnats.gov.in

 

അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 11-01-2021


Keywords: railtel corporation of india vacancy,  railtel recruitment