കേരള ഹൈക്കോടതിയിൽ ലിഫ്റ്റ് ഓപ്പറേറ്റർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് II എന്നീ തസ്തികകളിലെ ഓരോ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു.  

 

ലിഫ്റ്റ്‌ ഓപ്പറേറ്റർ (റിക്രൂട്ട്മെന്‍റ്‌ നമ്പർ-25/2020)

യോഗ്യത: എസ്‌.എസ്‌.എൽ.സി., ലിഫ്റ്റ്‌ പ്രവര്‍ത്തിപ്പിക്ക‌‌ുന്നതില‌ുള്ള പരിചയം.

ഭിന്നശേഷിക്കാർക്കാണ് അപേക്ഷിക്കാനാവ‌ുക.

പ്രായപരിധി: കേൾവി, കാഴ്ച എന്നിവക്ക്‌ ബുദ്ധിമ‌ുട്ട‌ുള്ളവരാണെങ്കിൽ 1970 ജന‌ുവരി 2-ന‌ും 2002 ജന‌ുവരി 1-ന‌ും ഇടയിൽ (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

ലോക്കോമോട്ടിവ്‌ ഡിസെബിലിറ്റീസ്‌ ഉള്ളവരാണെങ്കിൽ അവർ 1974 ജന‌ുവരി രണ്ടിന‌ും 2002 ജന‌ുവരി ഒന്നിന‌ും ഇടയിൽ ജനിച്ചവരാകണം (അർഹവിഭാഗക്കാർക്ക് നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്‌).

ശമ്പളം: 18,000 - 41,500 ര‌ൂപ

തിരഞ്ഞെട‌ുപ്പ്: ഴ‌ുത്ത‌ുപരീക്ഷയ‌ുടെയ‌ും അഭിമ‌ുഖത്തിന്റേയ‌ും അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെട‌ുപ്പ്‌ നടത്ത‌ുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18-01-2021


 

കോണ്‍ഫിഡെന്‍ഷ്യൽ അസിസ്റ്റന്‍റ്‌ ഗ്രേഡ്‌ രണ്ട്‌ (റിക്രൂട്ട്മെന്‍റ്‌ നമ്പർ-24/2020)

യോഗ്യത: അംഗീകൃത ബിര‌ുദം, ടൈപ്പ്‌ റൈറ്റിങ്‌ ഇംഗ്ലീഷില‌ും ഷോര്‍ട്ട്ഹാന്‍ഡ്‌ ഇംഗ്ലീഷില‌ും കെ.ജി.ടി.ഇ. (ഹയർ) / സമാനയോഗൃത. കംപ്യൂട്ടർ വേഡ്‌ പ്രോസസിംഗ് സര്‍ട്ടിഫിക്കറ്റ്‌ അഭികാമ്യയോഗ്യതയാണ്.

കോണ്‍ഫിഡെന്‍ഷ്യൽ അസിസ്റ്റന്‍റിന്റേത്‌ പട്ടികജാതി വിഭാഗക്കാർക്ക‌ുള്ള രണ്ടാം എ.സി.എ. വിജ്ഞാപനമാണ്‌.

പ്രായപരിധി: 1979 ജന‌ുവരി 2-ന‌ും 2002 ജന‌ുവരി 1-ന‌ുമിടയിൽ (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

വിമ‌ുക്തഭടന്മാർ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവര്‍ക്ക്‌ ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത ഇളവ് ഉണ്ട്.

ശമ്പളം: 26,500 - 56,700 ര‌ൂപ.

തിരഞ്ഞെട‌ുപ്പ്: പ്രായോഗിക പരീക്ഷയ‌ുടെയ‌ും അഭിമ‌ുഖത്തിന്റെയ‌ും അടിസ്ഥാനത്തിലാക‌ും തിരഞ്ഞെട‌ുപ്പ്‌ നടത്ത‌ുക.

ഓണ്‍ലൈനായി അപേക്ഷിച്ചതിന‌ുശേഷം ബിര‌ുദസര്‍ട്ടിഫിക്കറ്റ്‌ / ബാധകമായവർക്ക് ത‌ുല്യതാ സര്‍ട്ടിഫിക്കറ്റ്‌, കെ.ജി.ടി.ഇ. സര്‍ട്ടിഫിക്കറ്റ‌ുകൾ ത‌ുടങ്ങിയവയ‌ുടെ സ്വയം സാക്ഷ്യപ്പെട‌ുത്തിയ പകർപ്പ‌ുകൾ രജിസ്ട്രാർ (റിക്രൂട്ട്മെന്‍റ്‌ ആൻഡ്‌ കംപ്യൂട്ടറൈസേഷന്‍), ഹൈക്കോടതി, എറണാക‌ുളം-682031 എന്ന വിലാസത്തിൽ അയക്കണം.

കവറിന്‌ പുറത്ത്‌ Confidential Assistant (Gr II) - 2020-Application No…..……. - Copy of certificates എന്നെഴ‌ുതണം.

അപേക്ഷ സ്വീകരിക്ക‌‌ുന്ന അവസാന തീയതി: 18-01-2021

തപാലിൽ സര്‍ട്ടിഫിക്കറ്റ‌ുകളുടെ പകര്‍പ്പ്‌ സ്വീകരിക്ക‌‌ുന്ന അവസാന തീയതി: 08-02-2021

വിശദമായ വിജ്ഞാപനം www.hckrecruitment.nic.in എന്ന വെബ്‌സൈറ്റില‌ുണ്ട്‌. ഇതേ വെബ്സൈറ്റ്‌ വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.


Keywords:high court of kerala recruitment