ഡി.ആർ.ഡി.ഒ-ക്ക‌ു കീഴില‌ുള്ള നേവൽ സയന്‍സ്‌ & ടെക്നോളജിക്കൽ ലബോറട്ടറി വിശാഖപട്ടണത്തിൽ ജ‌ൂനിയർ റിസര്‍ച്ച്‌ ഫെലോ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. അപേക്ഷ തപാൽ മ‌ുഖാന്തിരം.


ആകെ ഒഴിവ‌ുകൾ: 10


തസ്‌തികകൾ - ഒഴിവ‌ുകൾ

ജ‌ൂനിയർ റിസര്‍ച്ച്‌ ഫെലോ

മെക്കാനിക്കൽ - 4

ഇലക്ട്രിക്കൽ ആന്‍ഡ്‌ ഇലക്ട്രോണിക്‌സ്‌ - 3

കംപ്യൂട്ടർ സയന്‍സ്‌ ആൻഡ് എഞ്ചിനീയറിംഗ് - 3


യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിര‌ുദം / ബിര‌ുദാനന്തരബിര‌ുദം. നെറ്റ്‌ / ഗേറ്റ്‌ യോഗ്യത.

തിരഞ്ഞെട‌ുക്കപ്പെട‌ുന്നവർക്ക് 31000 ര‌ൂപ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്ക‌ും.


പ്രായപരിധി: 28 വയസ്സ്. എസ്.സി., എസ്.ടി., ഒ.ബി.സി വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.


അപേക്ഷ: drdo.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്ക‌ുന്ന അപേക്ഷാ ഫോം പ‌ൂരിപ്പിച്ച് ആവശ്യരേഖകൾ സഹിതം The Director, NSTL, Vigyan Nagar, Visakhapatnam–530027 എന്ന വിലാസത്തിലേക്ക് അയയ്‌ക്കണം.

വിശദാംശങ്ങൾ ഇതേ വെബ്സൈറ്റിൽ നൽ‌കിയിട്ട‌ുണ്ട്.

അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 15-01-2021


Keywords: drdo recruitments, Central Government Jobs, drdo junior research fellow, defence research and development organisation