തമിഴ്‌നാട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യ‌ൂണിവേഴ്‌സിറ്റിയിൽ ഒഴിവ‌ുള്ള തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പരസ്യ നമ്പർ 04/2020

ആകെ ഒഴിവ‌ുകൾ: 152


തസ്‌തികകൾ

ജ‌ൂനിയർ അസിസ്റ്റന്റ്

ഒഴിവ‌ുകൾ: 75

യോഗ്യത: പ്ലസ് ട‌ു

ശമ്പളം: 19500 – 62400 ര‌ൂപ


ടൈപ്പിസ്റ്റ്

ഒഴിവ‌ുകൾ: 87

യോഗ്യത: എസ്.എസ്.എൽ.സി, ടൈപ്പ് റൈറ്റിംഗിൽ ഇംഗ്ലീഷ് ആൻഡ് തമിഴ് ഹയർ/ ഇംഗ്ലീഷ് ലോ ആൻഡ് തമിഴ് ഹയർ / ഇംഗ്ലീഷ് ഹയർ ആൻഡ് തമിഴ് ലോവർ.

ശമ്പളം: 19500 – 62400 ര‌ൂപ

പ്രായപരിധി: 18 – 30 വയസ്സ്


അപേക്ഷ: tanuvas1.ucanapply.com എന്ന വെബ്സൈറ്റിൽ പ‌ൂർണ്ണമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ട‌ുണ്ട്. ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്ക‌ുവാൻ. അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷകന്റെ നിർദ്ദിഷ്‌ട അളവില‌ുള്ള ഫോട്ടോയ‌ും ഒപ്പ‌ും അപ്‌ലോഡ് ചെയ്യാനായി കര‌ുതി വയ്ക്കേണ്ടതാണ്. എസ്.എസ്.എൽ.സി., പ്ലസ് ട‌ു സർട്ടിഫിക്കറ്റ‌ുകള‌ും അപ്‌ലോഡ് ചെയ്യേണ്ടതാണ്.


തിരഞ്ഞെട‌ുപ്പ്: എഴ‌ുത്ത‌ു പരിക്ഷ, കൌൺസിലിംഗ് എന്നീ ഘട്ടങ്ങളില‌ൂടെയായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടക്ക‌ുക.

സംവരണത്തിന് അർഹരായവരാണെങ്കില‌ും തമി‌ഴ്‌നാടിന് പ‌ുറത്ത‌ുള്ളവരെ ജനറൽ വിഭാഗത്തിലായാണ് പരിഗണിക്ക‌ുക.

അപേക്ഷാ ഫീസ്: 500 ര‌ൂപ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 22-12-2020


keywords: tamil nadu veterinary and animal sciences university recruitment, tamil nadu university recruitment, tamil nadu job