മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അധ്യാപകര‌ുടെ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ുമഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌ക‌ൂൾ ഓഫ്‌ ഇന്‍റർനാഷണൽ റിലേഷന്‍സ്‌ ആന്‍ഡ്‌ പൊളിറ്റിക്‌സിൽ അധ്യാപക തസ്‌തികയിലെ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു.  

എം.എ പൊളിറ്റിക്‌സ്‌ ആന്‍ഡ്‌ ഇന്‍റര്‍നാഷണൽ റിലേഷന്‍സ്‌, എം.എ. പൊളിറ്റിക്‌സ്‌ (പബ്ലിക്‌ പോളിസി ആന്‍ഡ്‌ ഗവേണന്‍സ്‌) എന്നീ ബിര‌ുദാനന്തര ബിര‌ുദ കോഴ്‌സുകളിലേക്ക‌ുള്ള അധ്യാപകര‌ുടെ പാനലാണ്‌ തയ്യാറാക്ക‌ുന്നത്‌.

 

അപേക്ഷകർക്ക് യു.ജി.സി. മാനദണ്ഡമന‌ുസരിച്ച‌ുള്ള യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷ ആവശ്യമായ രേഖകൾ സഹിതം sirp@mgu.ac.in  എന്ന ഇ-മെയിലിലേക്ക് അയയ്‌ക്കണം. വിശദാംശങ്ങൾ www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യം.

ഫോൺ നമ്പർ: 0481-2731040.

അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 31-12-2020Key words: mg university, mahathma gandhi university recruitment

Post a Comment

0 Comments