സാമ്പത്തികമായി പിന്നോക്കാവസ്ഥയില‌ുള്ള വിദ്യാർത്ഥികൾക്ക് ലൈഫ് ഇൻഷ‌ൂറൻസ് കോർപ്പറേഷന്റെ ഗോൾഡൻ ജ‌ൂബിലി സ്കോളർഷിപ്പ്. വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

പത്താം ക്ലാസ്സ്, പ്ലസ് ട‌ു പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്ക‌ുവാനാക‌ുക.

ഗോൾഡൻ ജ‌ൂബിലി സ്കോളർഷിപ്പ് ഫൌണ്ടേഷനാണ് സ്കോളർഷിപ്പിന്റെ നടത്തിപ്പ‌ു ച‌ുമതല വഹിക്ക‌ുന്നത്.

സർക്കാർ സ്ഥാപനത്തില‌ും സ്വകാര്യ സ്ഥാപനങ്ങളില‌ും ഉപരിപഠനം നടത്ത‌ുന്നവർക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാവ‌ുന്നതാണ്.


പ്ലസ് ‌ട‌ു: 2019 – 20 അധ്യയന വർഷം 60 ശതമാനം മാർക്കിൽ ക‌ുറയാതെ പ്ലസ് ‌ട‌ു വിജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

മെഡിസിൻ, എൻ‌ജിനീയറിംഗ്, ബിര‌ുദം, ഇന്റഗ്രേറ്റഡ് കോഴ്‌സ‌ുകൾക്ക് പഠിക്ക‌ുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എൻ.സി.വി.ടി. ടെക്‌നിക്കൽ / വൊക്കേഷണൽ കോഴ്‌സ‌ുകൾ പഠിക്ക‌ുന്ന വിദ്യാർത്ഥികൾക്ക‌ും അപേക്ഷിക്കാവ‌ുന്നതാണ്.

 

പത്താം ‌ക്ലാസ്സ്: 2019 – 20 അധ്യയന വർഷം 60 ശതമാനം മാർക്കിൽ ക‌ുറയാതെ പത്താം ക്ലാസ് വിജയിച്ച് തൊഴിലധിഷ്‌ഠിത കോഴ്‌സ‌ുകളിൽ ചേർന്ന് പഠിക്ക‌ുന്നവർക്ക് അപേക്ഷിക്കാം. അംഗീകൃത ഐ. ടി. ഐ. വൊക്കേഷണൽ കോഴ്‌സ് വിദ്യാർത്ഥികൾക്ക‌ും അപേക്ഷിക്കാവ‌ുന്നതാണ്.

 

സ്പെഷ്യൽ സ്കോളർഷിപ്പ്: പത്താം തരം 60 ശതമാനം മാർക്കോടെ വിജയിച്ച് പ്ലസ്‌ട‌ു പഠിക്ക‌ുന്ന പെൺക‌ുട്ടികൾക്ക് അപേക്ഷിക്കാം.

 

മ‌ൂന്ന് തവണകളായി പ്രതിവർഷം 20,000 ര‌ൂപയാ‍ണ് സ്കോളർഷിപ്പ് ത‌ുക ലഭിക്ക‌ുക.

പെൺ‌ക‌ുട്ടികൾക്ക് സ്പെക്ഷ്യൽ സ്കോളർഷിപ്പില‌ൂടെ 10000 ര‌ൂപയാണ് ലഭിക്ക‌ുക.


വിദ്യാർത്ഥിയ‌ുടെ മാതാപിതാക്കൾക്ക് / രക്ഷിതാവിന് രണ്ട‌ു ലക്ഷം ര‌ൂപയിൽ

ക‌ൂട‌ുതൽ വാർഷിക വര‌ുമാനമ‌ുണ്ടായിരിക്കര‌ുത്.

ഒര‌ു ക‌ുട‌ുംബത്തിൽ നിന്ന് ഒര‌ു വിദ്യാർത്ഥിക്ക് മാത്രമേ അപേക്ഷിക്കാനാക‌ൂ.

ഉപരിപഠന കോഴ്‌സ‌ുകളിൽ നിശ്ചിതശതമാനം മാർക്ക് നേട‌ുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ത‌ുക അന‌ുവദിക്ക‌ുക. തൊഴിലധിഷ്‌ഠിധ കോഴ്‌സ‌ുകളിൽ 55 ശതമാനം മാർക്ക‌ും വിര‌ുദതലത്തിൽ 50 ശതമാനം മാർക്ക‌ും നേടിയിരിക്കണം.


അപേക്ഷwww.licindia.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ ലഭിക്ക‌ും ഇതേ വേബ്സൈറ്റില‌ൂടെ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്ക‌ുവാൻ.  

അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 31-12-2020