ജനുവരി 10 ന് നിശ്‌ചയിച്ചിരുന്ന കെ ടെറ്റ് പരീക്ഷകൾ മാറ്റിവച്ചു. അന്നേ ദിവസം സെറ്റ് പരീക്ഷ നടക്കുന്നതിനാലാണ് പരീക്ഷാ സമയം പുന:ക്രമീകരിച്ചത്.
മാറ്റി വച്ച കെ.ടെറ്റ് പരീക്ഷകൾ ജനുവരി 9, 17, തീയതികളിലായി നടത്തും. കാറ്റഗറി 1 ജനുവരി 9 ന് രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 12.30 വരെയും കാറ്റഗറി 2 അന്നേ ദിവസം ഉച്ചയ്‌ക്ക് 2 മുതൽ വൈകീട്ട് 4.30 വരെയുമാണ്.
കാറ്റഗറി 3 ന് 17 ന് രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് 1.30 വരേയും കാറ്റഗറി 4 ന് അന്നേ ദിവസം ഉച്ചയ്‌ക്ക് 2.30 മുതൽ വൈകീട്ട് അഞ്ചു വരേയും നടക്കും.
പരീക്ഷാ ഹാൾ ടിക്കറ്റ് ജനുവരി 1 മുതൽ വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്‌തെടുക്കാം.
website: ktet.kerala.gov.in
Keywords: kerala teacher eligibility test, k tet exam date
0 Comments