കേരള ഹൈക്കോടതിയിൽ പാര്‍ട്ട്ടൈം സ്വീപ്പർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റിക്രൂട്ട്മെന്‍റ് നമ്പർ: 13/1202
ആകെ ഒഴിവുകൾ: 14
യോഗ്യത: അഞ്ചാം ക്ലാസ്സ് വിജയിച്ചിരിക്കണം. അപേക്ഷകന് എസ്. എസ് എൽ. സിയോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കരുത്. മികച്ച ശരീര പ്രകൃതി ഉണ്ടായിരിക്കണം.
പ്രായപരിധി: 1984 ജനുവരി രണ്ടിനും 2002 ജനുവരി 1 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
എസ് സി.എസ് ടി. വിഭാഗക്കാർ 1979 ജനുവരി രണ്ടിനും 2002 ജനുവരി 1 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
മറ്റ് പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവർ 1981 ജനുവരി രണ്ടിനും 2002 ജനുവരി 1നും ഇടയിൽ (രണ്ട് തിയതികളും ഉൾപ്പെടെ] ജനിച്ചവരായിരിക്കണം.
ശമ്പളം:
9840-14800
രൂപ.
തിരഞ്ഞെടുപ്പ്: എഴുത്തുപരിക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
പരീക്ഷ: 75 മിനിറ്റ് ഉള്ള പരീക്ഷ ഒബ്‌ജക്ടീവ് മാതൃകയിലായിരിക്കും. പൊതുവിജ്ഞാനവും കറന്റ് അഫയേഴ്‌സും (80 മാര്‍ക്ക്), അടിസ്ഥാന ഗണിതം (20 മാര്‍ക്ക്) എന്നി വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ അടങ്ങിയതായിരിക്കും പരീക്ഷ.
ഓരോ ചോദ്യത്തിനും ഒരു മാര്‍ക്കായിരിക്കും. ഓരോ തെറ്റ് ഉത്തരത്തിനും 1/4 മാര്‍ക്ക് നഷ്‌ടപ്പെടും.
മലയാളത്തിലായിരിക്കും പരീക്ഷ നടത്തുന്നത്.
എഴുത്തു പരീക്ഷയുടെ അഡ്‌മിറ്റ് കാർഡ് പരീക്ഷാ തീയതിയുടെ മൂന്ന് ആഴ്ചകൾക്ക് മുൻപ് തന്നെ വെബ്സൈറ്റിൽ ലഭ്യമായിരിക്കും. വിവരങ്ങൾ എസ്.എം. എസ്. / ഇ-മെയിൽ മുഖാന്തിരം ഉദ്യോഗാർത്ഥികളെ അറിയിക്കും.
അഭിമുഖം 10 മാര്‍ക്കിനായിരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ അഭിമുഖത്തിന് 35 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
അപേക്ഷാഫീസ്: 430 രൂപ. എസ്.സി./ എസ്.ടി / തൊഴില്‍രഹിതരായ ഭിന്നശേഷിക്കാർ എന്നിവർ അപേക്ഷാഫീസ് അടയ്‌ക്കേണ്ടതില്ല.
ഓൺലൈനായി ഫീസടയ്‌ക്കുവാനുള്ള സൌകര്യം വെബ്സൈറ്റിലുണ്ട്.
സിസ്റ്റം
ജനറേറ്റഡ് ഫി പേയ്മെന്‍റ് ചലാൻ ഉപയോഗിച്ചും ഫീസടയ്‌ക്കാവുന്നതാണ്.
ഡി.
ഡി / ചെക്ക് / മണി ഓര്‍ഡർ / പോസ്റ്റൽ ഓര്‍ഡർ എന്നീ രീതികളിൽ ഫീസ് സ്വീകരിക്കുന്നതല്ല.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷകന് പ്രാബല്യത്തിലുള്ള മൊബൈൽ നമ്പറും ഇ-മെയിൽ ഐ. ഡിയും ഉണ്ടായിരിക്കണം.
അപേക്ഷാ സമർപ്പണ വേളയിൽ ഫോട്ടോ (200 px ഉയരം. 60 px വീതി, 20 കെ.ബി. - 40 കെ.ബി.), ഒപ്പ് (100px ഉയരം,150 px വീതി, 10-20 കെ.ബി.) എന്നിവ അപ്‌ലോഡ് ചെയ്യാനായി കരുതി വയ്ക്കേണ്ടതാണ്.
ഫൈനൽ സബ്‌മിഷനുശേഷം അപേക്ഷയിൽ യാതൊരു മാറ്റവും വരുത്താൻ സാധ്യമല്ല.
അപേക്ഷയുടെ
പ്രിന്റൌട്ട് സുക്ഷിച്ചു വയ്‌ക്കൂക. അപേക്ഷയോ മറ്റ് രേഖകളോ എങ്ങോട്ടും
അയയിക്കേണ്ടതില്ല.
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി
സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.hckrecruitment.nic.in
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 14
0 Comments