ട്രൈബൽ
കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡവലപ്പ്മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ പ്രൊക്യുർമെന്റ്
എക്സിക്യുട്ടീവ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ
ഒഴിവുകൾ: 30
കൊച്ചി,
ചെന്നൈ അടക്കമുള്ള 15 റീജിയണുകളിലായാണ് നിയമനം. 11 മാസക്കാലയളവിലേക്കായാണ് നിയമനം
നടത്തുക.
യോഗ്യത: പ്ലസ്‌ടു,
ഇംഗ്ലീഷും പ്രാദേശിക ഭാഷയും കൈകാര്യം ചെയ്യാനറിയണം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രായപരിധി: 19 – 30. അർഹവിഭാഗക്കാർക്ക്
ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവുണ്ട്.
ശമ്പളം: 18924 രൂപ.
ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ളവർക്ക് 20522 രൂപയാണ് ശമ്പളം.
ചെന്നൈ
അടക്കമുള്ള റീജണൽ ഓഫീസുകളിൽ നവംബർ 17 മുതൽ 25 വരെ രാവിലെ 10 മുതൽ വൈകീട്ട്
5.30 വരെ അഭിമുഖം ഉണ്ടായിരിക്കും.
വിശദാംശങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്: trifed.tribal.gov.in/careers-list
0 Comments