ന്യൂഡൽഹിയിലെ കേരളാ ഹൌസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം നിയമനമാണ്.
തസ്തികകൾ
1. റിസപ്ഷൻ അസിസ്റ്റന്റ്
ഒഴിവുകൾ: 3
യോഗ്യത: 10 + 2 +
3 രീതിയിൽ ബിരുദം, എൻ.സി.വി.ടി ഹോസ്‌പിറ്റാലിറ്റി മാനേജ്മെന്റ് സർട്ടിഫിക്കറ്റ്.
ശമ്പളം: 26500 –
56700 രൂപ
2. സ്റ്റെനോ
ടൈപ്പിസ്റ്റ് / കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ടു കൺട്രോളർ
ഒഴിവുകൾ: 1
യോഗ്യത: പ്ലസ്‌ടു
/ പ്രീഡിഗ്രി, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം (ലോവർ),
കെ.ജി.ടി.ഇ. ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ്,
മലയാളം (ലോവർ), എൻ.സി.വി.ടി അംഗീകൃത കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് സർട്ടിഫിക്കറ്റ്
ശമ്പളം: 20000 –
45800 രൂപ
3. ഷൌഫർ
ഒഴിവുകൾ: 3
യോഗ്യത: എസ്.എസ്.എൽ.സി.,
ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, ബാഡ്‌ജ്, മെഡിക്കൽ ഫിറ്റ്നസ്.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാൻ
കഴിയണം.
ശമ്പളം: 18000 –
41500 രൂപ
4. റൂം അറ്റൻഡന്റ്
ഒഴിവുകൾ: 8
യോഗ്യത: എസ്.എസ്.എൽ.സി.,
എൻ.സി.വി.ടി. അംഗീകൃത ഹോസ്‌പിറ്റാലിറ്റി മാനേജ്മെന്റിലോ ഹൌസ്‌കീപ്പിംഗിലോ ഉള്ള സർട്ടിഫിക്കറ്റ്.
ശമ്പളം: 17000 –
37500 രൂപ
5. ബെയറർ
ഒഴിവുകൾ: 6
യോഗ്യത: എസ്.എസ്.എൽ.സി.,
എൻ.സി.വി.ടി അംഗീകൃത കാറ്ററിംഗ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തെ പ്രവൃത്തി
പരിചയം.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം
ഉണ്ടായിരിക്കണം.
ശമ്പളം: 17000 –
37500 രൂപ
6. കുക്ക്
ഒഴിവുകൾ: 4
യോഗ്യത: എസ്.എസ്.എൽ.സി.,
എൻ.സി.വി.ടി അംഗീകൃത ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കുക്കറി / ഫുഡ്
പ്രൊസസിംഗ് സർട്ടിഫിക്കറ്റ്
ശമ്പളം: 17000 –
37500 രൂപ
7. കിച്ചൺ ഹെൽപ്പർ
ഒഴിവുകൾ: 3
യോഗ്യത: എട്ടാം ക്ലാസ്സ്.
നല്ല ആരോഗ്യം ഉണ്ടായിരിക്കണം. ഹിന്ദി, മലയാളം ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
ശമ്പളം: 16500 –
35700 രൂപ
8. സ്വീപ്പർ
ഒഴിവുകൾ: 6
യോഗ്യത: എട്ടാം ക്ലാസ്സ്,
നല്ല ആരോഗ്യം ഉണ്ടായിരിക്കണം.
ശമ്പളം: 16500 –
35700 രൂപ
9. ഗാർഡനർ
ഒഴിവുകൾ: 1
യോഗ്യത: എട്ടാം ക്ലാസ്സ്,
നല്ല ആരോഗ്യം
ശമ്പളം: 16500 –
35700 രൂപ
ബിരുദ യോഗ്യതയുള്ളവർ സ്വീപ്പർ, കിച്ചൺ
ഹെൽപ്പർ, ഗാർഡനർ തസ്‌തികകളിലേക്ക് അപേക്ഷിക്കുവാൻ അർഹരല്ല.
പ്രായപരിധി: അപേക്ഷകർ
1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളില്‍ ജനിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.) അർഹവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
കേരളത്തിനു പുറത്ത് താമസിക്കുന്നവരെ
ജനറൽ വിഭാഗത്തിലാണ് പരിഗണിക്കുക.
പരീക്ഷ: തിരുവനന്തപുരം,
എറണാകുളം, കോഴിക്കോട്, ന്യൂഡൽഹി എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുക.
എൽ.ബി.എസ്.സെന്റർ ഫൊർ സയൻസ് ആൻഡ് ടെക്നോളജിയാണ്
പരീക്ഷ നടത്തുന്നത്.
റിസപ്‌ഷൻ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്,
ഷൌഫർ തസ്‌തികകളിലേക്കുള്ള പരീക്ഷ ഇംഗ്ലീഷിലും മറ്റുള്ള തസ്‌തികകളിലേക്ക് മലയാളത്തിലുമായിരിക്കും.
ആവശ്യമുള്ള തസ്തികകളിൽ പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും.
അപേക്ഷ: www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതേ വെബ്സൈറ്റിൽ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്.
അപേക്ഷാ ഫീസ്: 200 രൂപ. ഒന്നിലേറെ
തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ തസ്‌തികയിലേക്കും പ്രത്യേകം ഫീസടയ്‌ക്കേണ്ടതാണ്.
എസ്.സി. എസ്.ടി, ബി.പി.എൽ. എന്നീ വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20-11-2020 വൈകീട്ട് 5 മണി വരെ
0 Comments