കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌ക‌ൂൾ തലങ്ങളിൽ അദ്ധ്യാപകരായി നിയമിക്കപ്പെട‌ുവാന‌ുള്ള നിലവാരം നിർണ്ണയിക്ക‌ുന്നതിനായി നടത്തപ്പെട‌ുന്ന യോഗ്യത പരീക്ഷയായ കെ-ടെറ്റിന് അപേക്ഷ ക്ഷണിച്ച‌ു.


കാറ്റഗറി ഒന്ന് ലോവർ പ്രൈമറി, കാറ്റഗറി രണ്ട്- അപ്പർ പ്രൈമറി, കാറ്റഗറി മ‌ൂന്ന്- ഹൈസ്ക‌ൂൾ, കാറ്റഗറി നാല്യു.പി തലം വരെയ‌ുള്ള ഭാഷാ അദ്ധ്യാപകർ, സ്പെഷലിസ്റ്റ് അദ്ധ്യാപകർ (കായികം ആർട്ട് & ക്രാഫ്റ്റ്) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്ത‌ുന്നത്.


അപേക്ഷ ഓൺലൈനില‌ൂടെയാണ് സമർപ്പിക്കേണ്ടത്.

അപേക്ഷാ സമർപ്പണ വേളയിൽ 25-30 കെ. ബി സൈസ‌ും 150 x 200 പിക്സൽ അളവില‌ുമ‌ുള്ള പാസ്സ്പോർട്ട് സൈസ് Jpeg ഫോർമാറ്റ് ഫോട്ടോ അപ്‌ലോഡ് ചെയ്യാനായി കര‌ുതി വയ്‌ക്കേണ്ടതാണ്. ശ്രദ്ധിക്ക‌ുക ഫോട്ടോയിൽ അടിഭാഗത്തായി പേര‌ും ഫോട്ടോ എട‌ുത്ത തീയതിയ‌ും രേഖപ്പെട‌ുത്തിയിരിക്കണം.


പരീക്ഷ എഴ‌ുതാൻ ഉദ്ദേശിക്ക‌ുന്ന ജില്ല അപേക്ഷകന് തിരഞ്ഞെട‌ുക്കാവ‌ുന്നതാണ്.


അപേക്ഷാ ഫീസ്: ഓരോ വിഭാഗത്തില‌ും 500/- ര‌ൂപ (പട്ടിക ജാതി/ പട്ടിക വർഗ്ഗം, ഭിന്നശേഷിയ‌ുള്ളവർ - 250/- ര‌ൂപ)

എസ്.ബി.ഐ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മ‌ുഖേന ഫീസടയ്‌ക്കാവ‌ുന്നതാണ്.

അപേക്ഷാ സമർപ്പിക്ക‌ുന്നതിന‌ു മ‌ുൻപ് വിവരങ്ങൾ നൽ‌കിയിരിക്ക‌ുന്നത് ശരിയാണോ എന്ന് ഉറപ്പ‌ു വര‌ുത്തേണ്ടതാണ്. അപേക്ഷാ സമർപ്പിച്ചതിന‌ു ശേഷം വിവരങ്ങൾ തിര‌ുത്ത‌ുവാൻ സാധ്യമല്ല.


ഓൺലൈൻ അപേക്ഷയ‌ുടെ പ്രിന്റൌട്ട്, സർട്ടിഫിക്കറ്റ‌ുകള‌ുടെ പകർപ്പ‌ുകൾ എന്നിവ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. പ്രിന്റൌട്ട് നിർബന്ധമായ‌ും സ‌ൂക്ഷിക്ക‌ുക.


ഓൺലൈൻ അപേക്ഷയ‌ുടെ അവസാന തീയതി: 30-11-2020

19-12-2020 മ‌ുതൽ ഹാ ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവ‌ുന്നതാണ്. 

പരീക്ഷാ തീയതി: 28-12-2020, 29-12-2020 

അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: ktet.kerala.gov.in