ഓരോ തസ്തികയ‌ുടെയ‌ും അപേക്ഷ സമർപ്പിച്ച ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷയ‌ുടെ പ്രിന്റൌട്ട് എട‌ുത്ത് സ‌ൂക്ഷിച്ച‌ു വയ്‌ക്കേണ്ടതാണ്. പി.എസ്.സി പ്രൊഫൈലിലെ My Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് അപേക്ഷയ‌ുടെ പ്രിന്റൌട്ട് എട‌ുക്ക‌ുകയോ ഡൌൺലോഡ് ചെയ്‌ത് സ‌ൂക്ഷിച്ച‌ു വയ്‌ക്ക‌ുകയോ ചെയ്യാവ‌ുന്നതാണ്.

അപേക്ഷയെക്ക‌ുറിച്ച് ഉദ്യോഗാർത്ഥികൾക്ക് എന്തെങ്കില‌ും പരാതികൾ ഉണ്ടെങ്കിൽ അച്ചടി പകർപ്പ് ക‌ൂടി സമർപ്പിക്കേണ്ടതാണെന്ന് പി.എസ്.സി നിർദേശിച്ച‌ു.