A.I.C.T.E അംഗീകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള 2020-21 വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് റെഗുലർ പ്രവേശനപ്പരീക്ഷ കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയതായി എൽ.ബി.എസ്. സെന്റർ ഫൊർ സയൻസ് ആൻഡ് ടെക്നോളജി അറിയിച്ചു.
റാങ്ക് പട്ടിക തയ്യാറാക്കുന്നത് യോഗ്യതാ പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
0 Comments