സ്കൂൾ
തലം മുതൽ ബിരുദ / ബിരുദാനന്തര / പ്രൊഫഷണൽ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന്
ലാപ്ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ വായ്‌പ നൽകും.
ഒ.ബി.സി / മതന്യൂന പക്ഷ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കാണ് വായ്പ നൽകുന്നത്.
പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി ഒരു ലക്ഷം രൂപവരെയും, മറ്റ് കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും.
അപേക്ഷകരുടുടെ വാർഷിക കുടുംബ വരുമാനം മൂന്ന് ലക്ഷത്തിൽ അധികരിക്കരുത്.
പലിശനിരക്ക് 6 ശതമാനമാണ്.
60
മാസമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.
ലാപ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായ തുകയുടെ 100 ശതമാനവും വായ്‌പ്പയായി ലഭിക്കും.
18
വയസ്സ് പൂർത്തിയായ വിദ്യാർത്ഥികൾക്കോ, വിദ്യാർത്ഥികൾക്കു വേണ്ടി രക്ഷിതാക്കൾക്കോ
സഹോദരങ്ങൾക്കോ അപേക്ഷിക്കാം.
വാങ്ങാൻ
ഉദ്ദ്യേശിക്കുന്ന ലാപ്‌ടോപ്പിന്റെ ക്വട്ടേഷൻ/ ഇൻവോയ്സ് അപേക്ഷകർ ഹാജരാക്കണം
വിശദാംശങ്ങള്‍ക്ക് www.ksbcdc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷാ ഫോമും വിശദവിവരങ്ങളും കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷന്റെ ജില്ല / ഉപജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കും.
0 Comments