കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്‌തികകൾ
1.
ക്ലർക്ക്
ഒഴിവുകൾ:
2
യോഗ്യത:
എസ്.എസ്.എൽ.സി
ശമ്പളം:
19000 – 43600 രൂപ
2.
കംപ്യൂട്ടർ ഓപ്പറേറ്റർ
ഒഴിവുകൾ:
4
യോഗ്യത:
ബിരുദം, പി.ജി.ഡി.സി.എ./ തത്തുല്യം
ശമ്പളം:
19000 – 43600 രൂപ
3.
പ്യൂൺ
ഒഴിവുകൾ:
2
യോഗ്യത:
ഏഴാം ക്ലാസ്.
ശമ്പളം:
16500 – 35700 രൂപ
4.
പാർട്ട് ടൈം സ്വീപ്പർ
ഒഴിവുകൾ:
2, എറണാകുളം, തൃശ്ശൂർ ജില്ലകളിലുള്ളവരെ മാത്രമേ പരിഗണിക്കൂ.
യോഗ്യത:
സാക്ഷരത
ശമ്പളം:
8200 – 13340 രൂപ
പ്രായപരിധി:
18 – 40 വയസ്സ് ( 2020 ജനുവരി 1 ന്)
അർഹ
വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാ
ഫീസ്: പാർട്ട് ടൈം സ്വീപ്പർ തസ്‌തികയിലേക്ക് 200 രൂപയും മറ്റ് തസ്‌തികകളിലേക്ക്
300 രൂപയുമാണ് അപേക്ഷാ ഫീസ്.
എസ്.സി./
എസ്.ടി. വിഭാഗക്കാർക്ക് യഥാക്രമം 100 രൂപയും
150 രൂപയുമാണ് അപേക്ഷാ ഫീസ്.
ബോർഡ്
സെക്രട്ടറി എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന തരത്തിൽ ഡി.ഡി. എടുത്താണ് ഫീസ്
അടയ്‌ക്കേണ്ടത്.
അപേക്ഷയും
യോഗ്യത തെളിയിക്കുന്ന രേഖകളും ഡി. ഡി യും സഹിതം തപാൽ മുഖാന്തിരം അയക്കണം. അയക്കേണ്ട
വിലാസം: കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ്, പി.ബി. നമ്പർ - 112, ഓവർ ബ്രിഡ്‌ജ്
ജംഗ്‌ഷൻ, തിരുവനന്തപുരം – 1
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31-10-2020
0 Comments