2020-21 അദ്ധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ്/ എയ്‌ഡഡ് / ഐ.എച്ച്.ആർ.ഡി/
സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷാ
സമർപ്പണം ആരംഭിച്ചു.
സംസ്ഥാനത്തെവിടേയ്‌ക്കും ഒരു അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
അപേക്ഷാ സമയത്ത് രേഖകൾ ഒന്നും തന്നെ അപ്‌ലോഡ് ചെയ്യേണ്ടതായിട്ടില്ല.
അപേക്ഷ സമർപ്പണം: www.polyadmission.org
എന്ന വെബ്സൈറ്റിലെ Online Submission എന്ന ലിങ്ക് ക്ലിക്ക് ചെയ്‌ത് അപേക്ഷ
സമർപ്പിക്കാം.
ആദ്യത്തെ പേജിൽ അടിസ്ഥാന യോഗ്യതയും പരീക്ഷ വിജയിച്ച വർഷവും രജിസ്റ്റർ
നമ്പറും നൽകിയാൽ വിവരങ്ങൾക്കനുസരിച്ചുള്ള ഡാറ്റ ലഭ്യമാകും. ഈ വിവരങ്ങളിൽ
മാറ്റം വരുത്താവുന്നതാണ്. വിവരങ്ങൾ തനിയെ വന്നില്ലെങ്കിൽ നിങ്ങൾക്കത് പുതുതായി
ചേർക്കാവുന്നതാണ്.
അപേക്ഷാ വേളയിൽ രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ ഐ ഡി എന്നിവ
അപേക്ഷകന്റേതായിരിക്കണം. അല്ലെങ്കിൽ അപേക്ഷകന്റെ രക്ഷിതാവിന്റെ നൽകണം.
പ്രവേശനം സംബന്ധിച്ച വിവരങ്ങൾ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈലിൽ
പിന്നീട് എസ്.എം.എസ് ആയി ലഭിക്കുന്നതായിരിക്കും.
അപേക്ഷയിൽ തെറ്റ് വരാതിരിക്കാൻ ശ്രദ്ധിക്കുക.
സംവരണത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹതയുള്ളവർ അർഹതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതിനു ശേഷം അപേക്ഷ സമർപ്പിക്കുന്നത് അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാൻ സഹായിക്കും.
ആവശ്യമെങ്കിൽ അപേക്ഷകന് സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക്കുകളിലേക്കുമായി
30 ഓപ്‌ഷൻ വരെ നൽകാവുന്നതാണ്. താത്പര്യമുള്ള പ്രോഗാം, സ്ഥാപനം എന്നിവ മുൻഗണനാ
ക്രമം അനുസരിച്ച് നൽകുവാൻ ശ്രദ്ധിക്കുക.
സംശയനിവാരണത്തിനായി വിളിക്കുവാൻ എല്ലാ പോളിടെക്‌നിക്കുകളിലെയും ഹെൽപ്പ് ഡെസ്‌ക് നമ്പറുകൾ ഔദ്യോഗിക വെബ്സൈറ്റിലെ Contact Us എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്നതാണ്.
അപേക്ഷയുടെ പ്രിന്റൌട്ട് എവിടെയും നൽകേണ്ടതില്ല. പ്രിന്റൌട്ട് അപേക്ഷകൻ സൂക്ഷിച്ചു വയ്‌ക്കുക.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് ഒറിജിനൽ, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി
സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, മറ്റ് സംവരണം/ ആനുകൂല്യത്തിനുള്ള
സർട്ടിക്കറ്റ് (ഇവയെല്ലാം ബാധകമായവർക്ക് മാത്രം) എന്നിവ അഡ്‌മിഷൻ സമയത്ത് നിർബന്ധമായും
ഹാജരാക്കേണ്ടതാണ്.
സ്ഥാപനങ്ങൾ, കോഴ്‌സുകൾ, സിലബസ് എന്നിവയെ പറ്റി കൂടുതൽ അറിയുവാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ്
സന്ദർശിക്കുക.
0 Comments