കേരള സഹകരണ വികസന ക്ഷേമ നിധി ബോർഡിൽ വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പർ 01/2020
ആകെ ഒഴിവുകൾ: 20
തസ്തികകൾ
1.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവുകൾ:
1
യോഗ്യത:
കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക്.
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എം.എസ്.സി/ എം.സി.എ
ശമ്പളം:
27,800 – 59,400 രൂപ
2.
എൽ.ഡി. ക്ലാർക്ക്
ഒഴിവുകൾ:
13
യോഗ്യത: ബി.കോം കോ-ഓപ്പറേഷൻ അല്ലെങ്കിൽ തത്തുല്യം. അല്ലെങ്കിൽ ബിരുദവും എച്ച്.ഡി.സി/ജെ.ഡി.സി/ബി.എസ്.സി കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്. ആറു മാസത്തിൽ കുറയാത്ത കമ്പ്യൂട്ടർ കോഴ്‌സ് വിജയിച്ചിരിക്കണം.
ശമ്പളം: 19,000 – 43,600 രൂപ
3.
അറ്റൻഡർ
ഒഴിവുകൾ: 2
യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം
ശമ്പളം: 17,000- 35,700 രൂപ
4. പ്യൂൺ
ഒഴിവുകൾ: 4
യോഗ്യത: ഏഴാം ക്ലാസ് വിജയിച്ചിരിക്കണം
ശമ്പളം: 16,500 – 35, 700 രൂപ
പ്രായപരിധി: 01-01-2020 ൽ 18 – 40 വയസ്സ്.
എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി.
വിഭാഗക്കാർക്ക് മൂന്ന് വർഷവും ഭിന്നശേഷി വിഭാഗക്കാർക്ക് 10 വർഷവും ഉയർന്ന പ്രായത്തിൽ
ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷാ ഫീസ്: 250 രൂപ. എസ്.സി/ എസ്.ടി. വിഭാഗത്തിന് 100 രൂപയാണ് ഫീസ്.
ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ നിശ്ചിത തുകയ്‌ക്കുള്ള
അപേക്ഷാ ഫീസ് അടയ്‌ക്കണം.
ഡി.ഡി ആയാണ് ഫീസടയ്‌ക്കേണ്ടത്. കേരള സഹകരണ വികസന ക്ഷേമനിധി ബോർദ് സെക്രട്ടറിയുടെ
പേരിൽ തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന തരത്തിലായിരിക്കണം ഡി ഡി.
കേരള സംസ്ഥാന സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്
എന്നീ ബാങ്കുകളിൽ നിന്നേതിലെങ്കിലും നിന്നായിരിക്കണം ഡി. ഡി എടുക്കേണ്ടത്.
അപേക്ഷ: kcdwfb.com
എന്ന വെബ്സൈറ്റിൽ വിശദാംശങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും നൽകിയിട്ടുണ്ട്.
പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം
(ഉണ്ടെങ്കിൽ), ബാധകമായ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം തപാൽ മുഖാന്തിരം അയക്കാവുന്നതാണ്.
അപേക്ഷാ കവറിന് മുകളിൽ വിജ്ഞാപന നമ്പർ , കാറ്റഗറി നമ്പർ എന്നിവ രേഖപ്പെടുത്തണം
അയക്കേണ്ട വിലാസം: രജിസ്ട്രാർ/ സെക്രട്ടറി, കേരള
സഹകരണ വികസന ക്ഷേമനിധി ബോർഡ് ഹെഡ് ഓഫീസ്, ടി.സി 25/357 (4) ഗാന്ധാരിയമ്മൻ കോവിൽ റോഡ്
സ്റ്റാച്യു, തിരുവനന്തപുരം. 695001.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 22-10-2020
0 Comments