സന്നദ്ധപ്രവർത്തകരെ നാഷണൽ ഹെൽ‌ത്ത് മിഷൻ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി തിരഞ്ഞെട‌ുക്ക‌ുന്ന‌ു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെട‌ുത്ത‌ുന്നതിന് ര‌ൂപീകരിച്ച ആരോഗ്യ പ്രവർത്തകര‌ുടെയ‌ും സന്നദ്ധ പ്രവർത്തകര‌ുടെയ‌ും ക‌ൂട്ടായ്‌മയായ കോവിഡ് ബ്രിഗേഡിലേക്കാണ് തിരഞ്ഞെട‌ുപ്പ്.

നിയോഗിക്കപ്പെട‌ുന്നവർക്ക് താമസ സൌകര്യം, പ്രതിഫലം, ആരോഗ്യ ഇൻ‌ഷ‌ൂറൻസ് പരിരക്ഷ എന്നിവ ലഭിക്ക‌ും.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററ‌ുകളില‌ും, പരിചരണ കേന്ദ്രങ്ങളില‌ും ആശ‌ുപത്രികളിലെ ഐ.സി.യ‌ു വിഭാഗങ്ങളില‌ുമായിരിക്ക‌ും പ്രവർത്തകരെ നിയോഗിക്ക‌ുക. ആവശ്യമ‌ുള്ളവർക്ക് പ്രത്യേക ഐ.സി.യ‌ു. പരിശീലനവ‌ും നൽ‌ക‌ും.

രജിസ്റ്റർ ചെയ്യ‌ുന്നവര‌ുടെ ജില്ല തിരിച്ച‌ുള്ള പട്ടിക തയ്യാറാക്കി ഡി.എം.ഒ വഴി എൻ. എച്ച്. എം. ജില്ലാ പ്രോജക്‌ട് മാനേജർമാരായിരിക്ക‌ും നിയമനം നൽ‌ക‌ുക.

വിദ്യാഭ്യാസ യോഗ്യത അന‌ുസരിച്ച് മ‌ൂന്ന് കാറ്റഗറികളിലായാണ് തിരഞ്ഞെട‌ുപ്പ്

1. മെഡിക്കൽ വിഭാഗം: ഡോക്ടർമാർ (എം.ബി.ബി.എസ്., ഡെന്റൽ, ആയ‌ുർവേദം, ഹോമിയോ), നഴ്‌സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് ത‌ുടങ്ങിയവർ.

2. നോൺ - മെഡിക്കൽ വിഭാഗം: എം.ബി.എ, എം. എസ്. ഡബ്ല്യു, എം. എച്ച്. എ. യോഗ്യതയ‌ുള്ളവർ. കോവിഡ് സെന്റർ മാനേജ്മെന്റ്, ഡാറ്റാ എൻ‌ട്രി ത‌ുടങ്ങിയ ടെക്നിക്കൽ ജോലികൾക്കായിരിക്ക‌ും ഇവരെ നിയോഗിക്ക‌ുക.

3. മൾട്ടി പർപ്പസ് വിഭാഗം: വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡമില്ല. ശ‌ുചീകരണം ഉൾപ്പെടെയ‌ുള്ള വിവിധ ജോലികൾക്കായി ഇവരെ നിയോഗിക്ക‌ും.

പ്രായപരിധി: 18 – 50 വയസ്സ്.

താത്പര്യമ‌ുള്ളവർക്ക് www.covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ  രജിസ്റ്റർ ചെയ്യാവ‌ുന്നതാണ്.

ക‌ൂട‌ുതൽ വിവരങ്ങൾ നാഷണൽ ഹെൽ‌ത്ത് മിഷൻ ജില്ലാ ഓഫീസ‌ുകളിൽ നിന്ന് ലഭിക്ക‌ും.