കോളേജ് / സർവകലാശാല വിദ്യാർത്ഥികൾക്ക് കേന്ദ്ര മാനവവിഭവശേഷി മന്ത്രാ‍ലയം അന‌ുവദിക്ക‌ുന്ന സെൻ‌ട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച‌ു. റിന്യൂവൽ ചെയ്യാന‌ും ഇപ്പോൾ അവസരമ‌ുണ്ട്.

മറ്റേതെങ്കില‌ും സ്കോളർഷിപ്പ‌ുകൾ ലഭിക്ക‌ുന്നവർക്ക് ഈ സ്കോളർഷിപ്പിന് വേണ്ടി അപേക്ഷിക്കാനാകില്ല.

പെൺക‌ുട്ടികൾക്ക് 50 ശതമാനം സംവരണം ചെയ്തിട്ട‌ുണ്ട്.

 

പ്രായപരിധി: 18 – 25

 

വാർഷിക വര‌ുമാനം: 8 ലക്ഷം ര‌ൂപ വരെ.

 

യോഗ്യത: ഹയർ സെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി ബോർഡ‌ുകൾ നടത്തിയ +2 പരീക്ഷയിൽ 80 ശതമാനം മാർക്ക് വാങ്ങി വിജയിച്ചവര‌ും ഏതെങ്കില‌ും ബിര‌ുദ കോഴ്‌സിന് അംഗീകൃത സ്ഥാപനങ്ങളിൽ ത‌ുടർ പഠനം നടത്ത‌ുന്ന വിദ്യാർത്ഥികൾക്ക‌ും അപേക്ഷിക്കാം. പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്ക‌ും അപേക്ഷിക്കാവ‌ുന്നതാണ്.

ബിര‌ുദതലം മ‌ുതൽ പരമാവധി 5 വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്ക‌ും

ബിര‌ുദവിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 ര‌ൂപയ‌ും

ബിര‌ുദാനന്തരബിര‌ുദ വിദ്യാർത്ഥികൾക്ക് പ്രതിമാസം 2000 ര‌ൂപയ‌ുമാണ് സ്കോളർഷിപ്പ് ത‌ുക.


15 % സ്കോളർഷിപ്പ‌ുകൾ എസ്‌. സി വിഭാഗത്തിന‌ും 75 % സ്കോളർഷിപ്പ‌ുകൾ എസ്. ടി വിഭാഗത്തിന‌ും 27% സ്കോളര്‍ഷിപ്പ‌ുകൾ ഒ.ബി.സി വിഭാഗത്തിന‌ും 5 % ഓരോവിഭാഗത്തില‌ുമ‌ുള്ള ഭിന്ന ശേഷിക്കാർക്ക‌ുമായി സംവരണം ചെയ്തിരിക്ക‌ുന്ന‌ു.

 

വര‌ുമാന സർട്ടിഫിക്കറ്റ്, ഹയർ സെക്കൻഡറി മാർക്ക് ലിസ്റ്റ് പകർപ്പ്, ജാതി (ബാധകമായവർക്ക്), വൈകല്യം (ബാധകമായവർക്ക്), സ്ഥാപന മേധാവിയിൽ നിന്ന‌ുള്ള പ്രവേശന റിപ്പോർട്ട് എന്നിവ സ്കോളർഷിപ്പിന് അപേക്ഷിക്ക‌ുന്ന വിദ്യാർത്ഥികൾ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.    


തൊട്ട‌ുമ‌ുൻപ‌ുള്ള പരീക്ഷയിൽ ക‌ുറഞ്ഞത് 50 % മാർക്ക‌ുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പ‌ുത‌ുക്കാവ‌ുന്നതാണ്. വിദ്യാർത്ഥികൾക്ക് 75% അറ്റൻഡൻസ് ഉണ്ടായിരിക്കണം.


വിശദവിവരങ്ങൾക്കായി:  www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്ക‌ുക

അപേക്ഷ സമർപ്പിക്ക‌ുവാനായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: scholarships.gov.in

അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 31-12-2020

റിന്യൂവൽ ചെയ്യാന‌ുള്ള അവസാന തീയതി: 31-12-2020