ഇന്ത്യൻ റെയിൽവേയിൽ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി (എൻ.ടി.പി.സി) പരീക്ഷയ്‌ക്കായി നൽകിയ അപേക്ഷ സ്വീകരിച്ചോ എന്നറിയാൻ ഇപ്പോൾ അവസരം.
പരീക്ഷയ്‌ക്ക് മുൻപായുള്ള സൂക്ഷ്‌മപരിശോധനയിൽ അപേക്ഷ സ്വീകരിച്ചോ തള്ളിയോ എന്ന വിവരം ഉദ്യോഗാർത്ഥിക്ക് അറിയാനാകും. അപേക്ഷ തള്ളിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണവും അറിയുവാനാകും. www.rrbthiruvananthapuram.gov.in എന്ന വെബ്സൈറ്റിൽ സെപ്തംബർ 21 മുതൽ 30 വരെ ഈ സംവിധാനം പ്രയോജനപ്പെടുത്താം.
ഡിസംബർ 15 മുതലാണ് പരീക്ഷകൾ നടത്തുവാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
0 Comments