കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. ഭിന്നശേഷിക്കാര‌ുടെ ഒഴിവ‌ുകൾ നികത്ത‌ുന്നതിന‌ുള്ള പ്രത്യേക നിയമനമാണിത്. റിക്ര‌ൂട്ട്മെന്റ് നമ്പർ 11/2020.

ലോക്കോ മോട്ടോർ ഡിസെബിലിറ്റി, ഡെഫ് ആൻഡ് ഹാർഡ് ഓഫ് ഹിയറിംഗ് ലോ വിഷൻ/ ബ്ലൈൻഡ്‌നെസ് എന്നീ വിഭാഗത്തിൽ‌പെട്ടവർക്ക് അപേക്ഷിക്കാം.

ആകെ ഒഴിവ‌ുകൾ: 10

പ്രായം:

ഡെഫ് ആൻഡ് ഹാർഡ് ഓഫ് ഹിയറിംഗ് ലോ വിഷൻ/ ബ്ലൈൻഡ്‌നെസ് : 02-01-1970 ന‌ും 01-01-2002 ന‌ും ഇടയിൽ ജനിച്ചവരായിരിക്കണം.

ലോക്കോ മോട്ടോർ ഡിസെബിലിറ്റി: 02-01-1974 ന‌ും 01-01-2002 ന‌ും ഇടയിൽ ജനിച്ചവരായിരിക്കണം.

വിധവകൾക്ക‌ും, വിമ‌ുക്തഭടന്മാർക്ക‌ും ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സി. അപേക്ഷകർ ബിര‌ുദം നേടിയവരാകര‌ുത്.

ശമ്പളം: 16,500 – 35,700 ര‌ൂപ.

അപേക്ഷാ ഫീസില്ല.

തിരഞ്ഞെട‌ുപ്പ്: എഴ‌ുത്ത‌ു പരീക്ഷ അഭിമ‌ുഖം എന്നീ ഘട്ടങ്ങളില‌ൂടെയായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടത്ത‌ുക.

അപേക്ഷ: www.hckrecruitment.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ സമർപ്പണ വേളയിൽ ഉദ്യോഗാർത്ഥിയ‌ുടെ നിർദ്ദിഷ്‌ട അളവില‌ുള്ള ഫോട്ടോയ‌ും ഒപ്പ‌ും അപ്ലോഡ് ചെയ്യേണ്ടതാണ്.

അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 14-10-2020