ശബരിമലയിലും പമ്പയിലും പ്രവർത്തിക്കുന്ന ഫുഡ് ടെസ്റ്റ്
ലാബുകളിലെ അനലിസ്റ്റ് തസ്‌തികയിലെ ഒഴിവുകളിലേക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് അപേക്ഷ
ക്ഷണിച്ചു. താത്‌കാലിക നിയമനമായിരിക്കും. കേരളീയരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.
നിയമനം ലഭിക്കുന്നവർക്ക് താമസവും ഭക്ഷണവും സൌജന്യമായിരിക്കും.
ആകെ ഒഴിവുകൾ: 3
യോഗ്യത: കെമിസ്‌ട്രിയിലുള്ള ബിരുദം അല്ലെങ്കിൽ കെമിസ്‌ട്രി / അനലറ്റിക്കൽ കെമിസ്‌ടി / ബയോകെമിസ്‌ട്രി/ ഫുഡ് ടെക്നോളജി എന്നിവയിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയം അഭികാമ്യമാണ്.
ശമ്പളം: 30000 രൂപ
പ്രായപരിധി: 45 വയസ്സ് (01-09-2020 ന് 45 വയസ്സ് തികയാൻ പാടില്ല.)
താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തപാൽ മുഖാന്തിരം അപേക്ഷ സമർപ്പിക്കാം.
വിശദാംശങ്ങൾക്കായി: www.foodsafety.kerala.gov.in എന്ന വെബ്സൈറ്റിൽ Citizen Corner സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 05-10-2020 വൈകുന്നേരം 5 മണി വരെ
0 Comments