സംസ്ഥാന സർക്കാർ സർവ്വീസിൽ പ്രവേശിക്ക‌ുന്നതിന് ആധാർ നിർബന്ധമാക്കി ഉത്തരവായി. ജോലിയിൽ പ്രവേശിക്ക‌ുന്നവർ ഒര‌ു മാസത്തിനകം അവര‌ുടെ പി.എസ്.സി പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം. ജോലിയിൽ പ്രവേശിച്ച് ഇതിനകം നിയമന പരിശോധന പ‌ൂർത്തിയാക്കാത്തവര‌ും പി.എസ്.സി പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം. ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വക‌ുപ്പാണ് ആധാർ നിർബന്ധമാക്കി ഉത്തരവിറക്കിയത്.