കരസേനയിലെ സോൾജ്യർ ജനറൽ ഡ്യൂട്ടി തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വുമൺ മിലിട്ടറി പൊലീസ് വിഭാഗത്തിലാണ് അവസരം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവിവാഹിതരായ സ്‌ത്രീകൾ, കുട്ടികളില്ലാത്ത വിധവകൾ, വിവാഹമോചിതരായ വനിതകൾ എന്നിവർക്ക് അപേക്ഷിക്കാം.
സർവ്വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ പുനർവിവാഹം നടത്താത്ത
വിധവകൾക്ക് കുട്ടികളുണ്ടെങ്കിലും അപേക്ഷിക്കാം.
അപേക്ഷ അയച്ചതിനു ശേഷമോ 33 ആഴ്‌ച്ചത്തെ പരിശീലന കാലയളവിനിടയിലോ വിവാഹം കഴിക്കുവാൻ അനുവാദമില്ല.
യോഗ്യത: 45 ശതമാനം മാർക്കോടു കൂടി എസ്.എസ്.എൽ.സി/ തത്തുല്യം വിജയിച്ചിരിക്കണം. എല്ലാ വിഷയങ്ങളിലും കുറഞ്ഞത് 33 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
പ്രായം: പതിനേഴര – 21 വയസ്സ്. അപേക്ഷകർ 1999 ഒക്ടോബർ 1 നും 2003 ഏപ്രിൽ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). സർവ്വീസിനിടെ മരണപ്പെട്ട സൈനികരുടെ വിധവകൾക്ക് 30 വയസ്സു വരെ അപേക്ഷിക്കാം.
ശാരീരിക യോഗ്യത:
ഉയരം: ചുരുങ്ങിയത് 152. സെ.മീ.
ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നീ ഘട്ടങ്ങളുള്ള റിക്രൂട്ട്മെന്റ് റാലിയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
അംബാല, ലഖ്‌നൌ, ജബൽപൂർ, ബെംഗളൂരു, പൂനൈ, ഷില്ലോങ്ങ്
എന്നിവിടങ്ങളിലായിരിക്കും റിക്രൂട്ട്മെന്റ് റാലി.
റാലിയുടെ തീയതിയും സമയവും പിന്നീട് അഡ്‌മിറ്റ് കാർഡിലൂടെ
അറിയിക്കുന്നതായിരിക്കും.
കായികക്ഷമതാ പരിശോധന: ഏഴര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം.10 അടി ലോംഗ് ജമ്പ്, 3 അടി ഹൈ ജമ്പ് എന്നിവയുൾപ്പെടുന്നതായിരിക്കും കായികക്ഷമതാ പരിശോധന.
അപേക്ഷ സമർപ്പിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം നൽകിയിട്ടുണ്ട്.
ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷാ സമർപ്പണ വേളയിൽ ഉദ്യോഗാർത്ഥിയുടെ നിർദ്ദിഷ്‌ട അളവിലുള്ള പാസ്സ്പോർട്ട് സൈസ്
ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യാനായി കരുതി വയ്‌ക്കേണ്ടതാണ്.
റിക്രൂട്ട്മെന്റ് റാലിക്കുള്ള അഡ്‌മിറ്റ് കാർഡ് ഇതേ വെബ്സൈറ്റിൽ നിന്നായിരിക്കും ലഭിക്കുക.
അഡ്‌മിറ്റ് കാർഡ്
മൂന്ന് മാസത്തിനുള്ളിൽ എടുത്ത 20 പാസ്സ്പോർട്ട് സൈസ്
ഫോട്ടോകൾ ജാതി സർട്ടിഫിക്കറ്റ്
വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റുകൾ
ഫോട്ടോ പതിച്ച നേറ്റിവിറ്റി / ഡൊമിസൈൽ സർട്ടിഫിക്കറ്റ്
സ്‌കൂളിൽ നിന്നുള്ള സ്വഭാവസർട്ടിഫിക്കറ്റ്
പഞ്ചായത്ത് / മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള സ്വഭാവ
സർട്ടിഫിക്കറ്റ്
ഫോട്ടോ പതിച്ച അവിവാഹിതയെന്ന് തെളിയിക്കുന്ന പഞ്ചായത്ത്
/ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
എന്നിവയുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളുമായാണ്
റാലിയിൽ പങ്കെടുക്കുവാൻ എത്തേണ്ടത്. ഈ സർട്ടിഫിക്കറ്റുകളെല്ലാം ആറുമാസത്തിനുള്ളിൽ
നേടിയതായിരിക്കണം.
മാതാപിതാക്കളോ സഹോദരങ്ങളോ സൈന്യത്തിൽ സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിലെ അപെക് സ് ‘എ’ യിൽ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് മാതൃക 10 രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി നോട്ടറി അറ്റസ്റ്റേഷനോടു കൂടി റിക്രൂട്ട്മെന്റ് റാലിക്ക് വരുമ്പോൾ ഹാജരാക്കേണ്ടതാണ്.
എല്ലാ ഉദ്യോഗാർത്ഥികളും അപെക് സ് ‘ബി’ സർട്ടിഫിക്കറ്റ് മാതൃക 10 രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി നോട്ടറി അറ്റസ്റ്റേഷനോടു കൂടി റിക്രൂട്ട്മെന്റ് റാലിക്ക് വരുമ്പോൾ ഹാജരാക്കേണ്ടതാണ്.
അപേക്ഷ സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കുവാൻ 011 -26173840 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഓൺലൈൻ അപേക്ഷ അവസാനിക്കുന്ന അവസാന തീയതി: 31-08-2020
0 Comments