ഈ വർഷത്തെ കമ്പൈൻഡ് മെഡിക്കൽ സർവ്വീസസ് എക്സാമിനേഷന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാ കേന്ദ്രങ്ങളായിരിക്കും.
ഒഴിവുകൾ: 559
ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ:
സെൻട്രൽ ഹെൽത്ത് സർവ്വീസ് – 182
റെയിൽവേ – 300
ഓർഡനൻസ് ഫാക് ടറീസ് – 66
ന്യൂ ഡൽഹി മുനിസിപ്പൽ കൌൺസിൽ - 11
യോഗ്യത: എം.ബി.ബി.എസ്. അവസാന വർഷ എഴുത്തു പരീക്ഷയും പ്രാക്ടിക്കൽ ടെസ്റ്റും പാസ്സായിരിക്കണം. അവസാന വർഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രായം: 32 വയസ്സാണ് ഉയർന്ന പ്രായപരിധി. എസ്.സി., എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 200 രൂപ. വനിതകൾ/ എസ്.സി./ എസ്.ടി., ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്‌ക്കുവാനുള്ള സൌകര്യം വെബ്സൈറ്റിലുണ്ട്.
തിരഞ്ഞെടുപ്പ്: പരീക്ഷ, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
250 മാർക്ക് വീതമുള്ള രണ്ട് മണിക്കൂർ ദൈർഘ്യ പരീക്ഷയായിരിക്കും
ആദ്യഘട്ടത്തിൽ ഉണ്ടാവുക. പേഴ്‌സണാലിറ്റി ടെസ്റ്റിൽ 100 മാർക്കാണുണ്ടായിരിക്കുക.
പരീക്ഷാ സിലബസ് ഉൾപ്പെടെയുള്ള വിജ്ഞാപനം വെബ്സൈറ്റിൽ ലഭിക്കും.
വിശദാംശങ്ങൾക്കും
അപേക്ഷാ സമർപ്പണത്തിനും സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.upsc.gov.in
അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: 18-08-2020
0 Comments