തിര‌ുവനന്തപ‌ുരം ശ്രീ ചിത്ര തിര‌ുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഫാർമസിയിൽ അപ്രന്റിസ് ഒഴിവ‌ുകൾ. രണ്ട് ഒഴിവ‌ുകളാണ‌ുള്ളത്. ഒര‌ു വർഷത്തെ കരാർ നിയമനമാണ്.

യോഗ്യത: ഡി. ഫാം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രായപരിധി: 30 വയസ്സ്.

സ്റ്റൈപ്പൻഡ്: 8000 ര‌ൂപ.

അപേക്ഷ: ഓൺലൈനായ‌ും തപാൽ മ‌ുഖാന്തിരവ‌ും അപേക്ഷ സമർപ്പിക്കാവ‌ുന്നതാണ്. 

അപേക്ഷ: വിശദമായ ബയോഡേറ്റ, യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്ക‌ുന്ന സർട്ടിഫിക്കറ്റ‌ുകള‌ുടെ കോപ്പി admin@sctimst.ac.in എന്ന ഇ-മെയിലിലേക്ക് അയക്ക‌ുകയോ,

Administrative Officer Gr1, Sree Chitra Tirunal Institute for Medical Sciences and Technology, Medical College P.O, Thiruvananthapuram – 695011  എന്ന വിലാസത്തിലേക്ക് തപാലിൽ അയക്ക‌ുകയോ ചെയ്യാം.

വിശദാംശങ്ങൾക്കായി www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്ക‌ുക.

അവസാന തീയതി: 18-08-2020