തിര‌ുവനന്തപ‌ുരം തൈക്കാട് ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടിക‌ജാതി/ പട്ടികവർഗ്ഗക്കാർക്കായി 11 മാസത്തെ സൌജന്യ തൊഴിൽ പരിശീലനം ആരംഭിക്ക‌ുന്ന‌ു.

ടൈപ്പ് റൈറ്റിംഗ്, ഷോർട്ട് ഹാൻഡ്, കം‌പ്യൂട്ടർ, ഇംഗ്ലീഷ്, ഗണിതം, ജനറൽ നോളജ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽക‌ുന്നത്.

പ്രതിമാസം 1000 ര‌ൂപ സ്റ്റൈപ്പൻഡ് ലഭിക്ക‌ും. പഠിതാക്കൾക്ക് പഠനസാമഗ്രികൾ സൌജന്യമായി ലഭിക്ക‌ും.

12-)o ക്ലാസ്സ് വിജയമോ അതിന‌ു മ‌ുകളിലോ വിദ്യാഭ്യാസയോഗ്യതയ‌ുള്ളവർക്ക് പങ്കെട‌ുക്കാം.

പ്രായപരിധി 18 – 27 വയസ്സ്.

വിശദാംശങ്ങൾക്കായി വിളിക്കേണ്ട നമ്പർ: 8304009409

അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 20-08-2020