വിവിധ പൊത‌ുമേഖലാ ബാങ്ക‌ുകളിലെ പ്രൊബേഷണറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി തസ്‌തികകളിലെ ഒഴിവ‌ുകളിലേക്ക് ഐ.ബി.പി.എസ്. അപേക്ഷ ക്ഷണിച്ച‌ു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ആകെ ഒഴിവ‌ുകൾ: 1417

11 ബാങ്ക‌ുകളിലായാണ് ഒഴിവ‌ുകൾ.

ബാങ്ക് ഓഫ് ഇന്ത്യ – 734

പഞ്ചാബ് അൻഡ് സിന്ധ് ബാങ്ക് – 83

യ‌ൂകോ ബാങ്ക് – 350

ബാങ്ക് ഓഫ് മഹാരാഷ്‌ട്ര – 250 എന്നിങ്ങനെയാണ് നിലവിൽ റിപ്പോർട്ട് ചെയ്‌ത ഒഴിവ‌ുകൾ.

കാനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യ‌ൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെ ഒഴിവ‌ുകൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ സാധ്യത.

യോഗ്യത: അംഗീകൃത ബിര‌ുദം.

പ്രായപരിധി: 20 – 30 വയസ്സ്.

എസ്.സി., എസ്.ടി. വിഭാഗക്കാർ, വിമ‌ുക്തഭടർ, എന്നിവർക്ക് അഞ്ച് വർഷവ‌ും ഭിന്നശേഷിക്കാർക്ക് 10 വർഷവ‌ും. ഒ.ബി.സി.ക്കാർക്ക് (നോൺ ക്രീമിലെയർ) മ‌ൂന്ന് വർഷവ‌ും ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്.  

എട്ട‌ു ലക്ഷത്തിൽ താഴെ ക‌ുട‌ുംബവര‌ുമാനമ‌ുള്ള സംവരണേതര വിഭാഗക്കാർക്ക് (Economically Weaker Section – EWS) സംവരണം ലഭിക്കണമെങ്കിൽ ഇൻ‌കം ആൻഡ് അസെറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പരീക്ഷ: ഓൺലൈൻ പ്രിലിമിനറി പരീക്ഷ ഒക് ടോബർ 3,10,11 തീയതികളിൽ നടക്ക‌ും.

ആലപ്പ‌ുഴ, കണ്ണ‌ൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പ‌ുറം, പാലക്കാട്, തിര‌ുവനന്തപ‌ുരം, തൃശ്ശ‌ൂർ എന്നിവയാണ് കേരളത്തിലെ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങൾ.

മെയിൻ പരീക്ഷ നവംബർ 28 നായിരിക്ക‌ും.

കൊച്ചിയില‌ും തിര‌ുവനന്തപ‌ുരത്ത‌ുമാണ് മെയിൻ പരീക്ഷാ കേന്ദ്രങ്ങൾ

ഓൺലൈൻ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് പ്രധാനമായ‌ും ഒബ്‌ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ‌ുണ്ടാക‌ുക. നെഗറ്റീവ് മാർക്ക് ഉണ്ട്. തെറ്റായ ഉത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്‌ടപ്പെട‌ും.

തിരഞ്ഞെട‌ുപ്പ്: പ്രിലിമിനറി പരീക്ഷ, മെയിൻ‌പരീക്ഷ, അഭിമ‌ുഖം എന്നീ ഘട്ടങ്ങൾക്ക് ശേഷമായിരിക്ക‌ും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്ക‌ുക.

അപേക്ഷാ ഫീസ്: 850 ര‌ൂപ

എസ്.സി., എസ്.ടി., വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 175 ര‌ൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായി ഫീസടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്.

അപേക്ഷ: www.ibps.in എന്ന വെബ്സൈറ്റില‌ൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതേ വെബ്സൈറ്റിൽ സിലബസ് ഉൾപ്പെടെയ‌ുള്ള വിജ്ഞാപനം നൽ‌കിയിട്ട‌ുണ്ട്.

അപേക്ഷകര‌ുടെ നിർദ്ദിഷ്‌ട അളവില‌ുള്ള ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കയ്യക്ഷരത്തിലെഴ‌ുതിയ സത്യവാങ്ങ്‌മ‌ൂലം എന്നിവ അപേക്ഷാ സമർപ്പണവേളയിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. സത്യവാങ്ങ്‌മ‌ൂലം വിജ്ഞാപനത്തിൽ നൽ‌കിയിട്ട‌ുണ്ട്.

എസ്.സി., എസ്.ടി., വിഭാഗക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ എന്നിവർക്കായി പരീക്ഷാ പരിശീലനം ലഭിക്ക‌ും. താത്പര്യമ‌ുള്ളവർ അപേക്ഷാ സമർപ്പണവേളയിൽ ഇതിനായ‌ുള്ള കോളം പ‌ൂരിപ്പിക്കണം. കേരളത്തിൽ കൊച്ചി, തിര‌ുവനന്തപ‌ുരം, എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ.

അപേക്ഷ സമർപ്പിക്ക‌ുന്നതിന‌ുള്ള അവസാന തീയതി: 26-08-2020